Celebrities

അടുത്ത ദിലീപ് ആകുന്നത് ബേസിൽ ജോസഫ്, ബേസിലിന് ജനപ്രിയനായകൻ എന്ന പദവി നൽകി സോഷ്യൽ മീഡിയ

മലയാള സിനിമയിൽ നിരവധി മനോഹരമായ വേഷങ്ങൾ ചെയ്ത നടനാണ് ദിലീപ് അയൽപക്കത്തെ പയ്യൻ എന്നുള്ള ഒരു ഇമേജ് ആയിരുന്നു ദിലീപിന് പൊതുവേ മലയാളികൾക്കിടയിൽ ഉണ്ടായിരുന്നത് ദിലീപിന്റെ കോമഡികളും രസകരമായ സംഭാഷണങ്ങളും ഒക്കെ മലയാളികൾ വലിയതോതിൽ തന്നെ ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട് എന്നാൽ വ്യക്തിജീവിതത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം അടുത്തകാലത്തായി ദിലീപിന്റെ പല ചിത്രങ്ങളും വലിയ പരാജയം നേരിടുകയാണ് ചെയ്തത് ഏറ്റവും അവസാനം പുറത്തിറങ്ങിയ പവി കെയർ ടേക്കർ എന്ന ചിത്രവും വലിയ വിജയം ഒന്നും നേടിയില്ല

ജനപ്രിയ നായകൻ എന്ന സ്ഥാനം പതിയെ പതിയെ ദിലീപിൽ നിന്നും മാഞ്ഞു തുടങ്ങുകയാണെന്ന് പറയുന്നതാണ് സത്യം എന്നാൽ ഈ സ്ഥാനത്തേക്ക് മലയാളസിനിമയുടെ യുവ താരോദയങ്ങളിൽ ഒരാൾ എത്തിയിരിക്കുകയാണ് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടുപിടിച്ചിരിക്കുന്നത് ദിലീപിന്റെ ജനപ്രിയനായക പദവിക്ക് ശേഷം ആ ഒരു പദവിയിലേക്ക് ഏറ്റവും അർഹനായി തോന്നിയ വ്യക്തി നടനായ ബേസിൽ ജോസഫ് ആണ് എന്ന് സോഷ്യൽ മീഡിയ ഒന്നാകെ പറയുന്നു ദിലീപിനെ പോലെ പ്രേക്ഷകർക്കെല്ലാം ഒരേപോലെ ഇഷ്ടമുള്ള കഥാപാത്രങ്ങളാണ് ബേസിൽ ചെയ്യുന്നത് ആ കഥാപാത്രങ്ങളോട് പ്രേക്ഷകർക്ക് വല്ലാത്ത ഒരു അടുപ്പം തോന്നുന്നു അതേപോലെതന്നെ ബേസിലിനോട് അടുത്ത ജനറേഷൻ അല്ലേ ദിലീപ് ആയി ബേസിൽ മാറാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട് എന്നാണ് സോഷ്യൽ മീഡിയ അക്കമിട്ട് പറയുന്നത്

എന്നാൽ ജനപ്രിയനായകൻ എന്ന രീതിയിൽ തന്നെ വിളിക്കരുത് എന്ന് അർത്ഥത്തിൽ ഒരു അഭിമുഖത്തിൽ ബേസിൽ സംസാരിക്കുകയും ചെയ്തിരുന്നു അത്തരം വിളികളൊക്കെ തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് തരത്തിലാണ് സംസാരിച്ചത് ഇതിനു മുൻപേ പല താരങ്ങളും പറഞ്ഞിട്ടുള്ള കാര്യമാണ് ഒരു നടന് പകരമാകാൻ മറ്റൊരാൾക്ക് ഒരിക്കലും സാധിക്കില്ല എന്നത് ആ ഒരു അവസ്ഥ തന്നെയാണ് ഇപ്പോൾ ബേസിലും കടന്നുപോകുന്ന അവസ്ഥയെന്ന മനസ്സിലാക്കാൻ കഴിയുന്നു

story highlight; basil joseph and dhileep