Celebrities

‘നാട്ടുകാരുടെ കമെന്റ്സ് എല്ലാം ബോധിച്ചുമനസിലാക്കി’; വിവാദങ്ങൾക്കിടെ ഉദ്ഘാടന വേദിയിൽ വീണ്ടും നിറഞ്ഞ് ഹണി റോസ്| honey-rose

നെഗറ്റീവ് കമൻ്റുകൾ തന്നെ ബാധിക്കാറില്ലെന്ന് നടി ഹണി റോസ്

ഹണി റോസ് നൽകിയ ലൈം​ഗിക അധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിന് എതിരെ കേസെടുത്തിരുന്നു. പിന്നാലെ ബോബി ചെമ്മണ്ണൂർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നീട് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ഹണി റോസ് സ്വീകരിച്ച ശക്തനായി നിലപാടിനെ പിന്തുണച്ച് നിരവധി ആളുകൾ രം​ഗത്ത് എത്തിയിരുന്നു. എന്നാൽ ഹണി റോസ് പുതിയ ഉ​ദ്ഘാടനത്തിന്റെ വിശേഷം പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ചിലർ ലൈബർ ആക്രമണം നടത്തിയിരുന്നു. ഹണി റോസ് എത്തുന്ന ഉദ്ഘാടനത്തിന് ആരും പോകരുത് എന്ന തരത്തിൽ കമന്റുകൾ വന്നു.

നെഗറ്റീവ് കമൻ്റുകൾ തന്നെ ബാധിക്കാറില്ലെന്ന് നടി ഹണി റോസ്. നെഗറ്റിവിറ്റി ചെറുപ്പത്തിൽ തന്നെ ബാധിച്ചിരുന്നു എന്നും എന്നാൽ ഇപ്പോൾ അതൊരു തരത്തിലും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും ഹണി റോസ് പറയുന്നു. തനിക്ക് കംഫർട്ടബിളാണെന്ന് തോന്നുന്ന വസ്ത്രം മാത്രമേ ധരിക്കാറുള്ളൂ എന്നും ഹണി റോസ് പറയുന്നു. രേഖ മേനോനുമായി നടത്തിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്.

അതേ സമയം, പൊതുപരിപാടിക്ക് പോകുന്നത് ആസ്വദിക്കുന്ന ആളാണ് താനെന്നും ആ വൈബ് തനിക്ക് ഇഷ്ടമാണെന്നും ഹണി റോസ് നേരത്തെ പറഞ്ഞിരുന്നു. നല്ല വസ്ത്രങ്ങൾ ധരിച്ച് ഒരുങ്ങി നടക്കുന്നത് താൻ വളരെ ഇഷ്ടപ്പെടുന്നുണ്ടെന്നും തനിക്ക് കംഫർട്ടബിൾ ആയ വസ്ത്രം മാത്രമെ താൻ ധരിക്കുകയുള്ളൂവെന്നും താരം പറഞ്ഞിരുന്നു. എനിക്ക് അത് കംഫർട്ട് ആണെന്നും എനിക്ക് അതിൽ ആത്മവിശ്വാസം ഉണ്ടെന്നും തോന്നുകയാണെങ്കിൽ എനിക്കത് ഓകെയായിരിക്കും എന്നും ഹണി റോസ് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ വിവാദങ്ങൾക്കിടെ ആദ്യ ഉദ്ഘാടനത്തിന് എത്തി നടി ഹണി റോസ്. പാലക്കാട് ഒരു ഇലക്ട്രോണിക് ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയ ഹണി റോസിന്റെ ചിത്രങ്ങളും വീഡിയോസും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിറഞ്ഞ ചിരിയോടെയാണ് ഹണി റോസ് ഉ​ദ്ഘാടനത്തിന് എത്തിയത്. മുൻപത്തെ പോലെയല്ല ഇത്തവണ ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്നാണ് വീഡിയോസിന് വരുന്ന കമന്റുകൾ. നീല ​ഗൗണാണ് താരം ധരിച്ചത്.

എത്ര മാന്യമായ ഡ്രസ്സ്‌ ആണ് ഹണി ഇട്ടിരിക്കുന്നെ മറ്റുള്ളവർ ഇവരെ കണ്ടു പഠിക്കണം, അപ്പൊ ചേച്ചിക്ക് അറിയാം. നാട്ടുകാരുടെ കമെന്റ്സ് എല്ലാം ബോധിച്ചുമനസിലാക്കി. ഇത് തത്കാലം ആണോ… ആണെങ്കിൽ ഇനിയും കേൾക്കേണ്ടിവരും….എന്തു മനോഹരമായിരീക്കുന്നു. വീട്ടിൽ ചെല്ലുമ്പോൾ ഉഴിഞ്ഞിടണേ. മോളെ ഈ സൗന്ദര്യത്തിൽ ആർക്കാണു അസൂയ തോന്നാത്തത് എന്നിങ്ങനെ പോകുന്നു കമന്റുകൾ.

 

content highlight: honey-rose-attending-a-inguration