2025 ആയിട്ടും ബിഗ് ബോസ് മലയാളം സീസണ്‍ 7 സംബന്ധിച്ച വലിയ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല . മുന്‍വർഷങ്ങളിലൊക്കെ ഈ സമയം ആകുമ്പോഴേക്കും പുതിയ സീസണിലെ മത്സരാത്ഥികളെ കുറിച്ച് പ്രെഡിക്‌ഷൻ ലിസ്റ്റ് പുറത്തു വരാറുണ്ട്. എന്നാല്‍ ഓഡീഷന്‍ സംബന്ധിച്ച് പോലും ഒരു സൂചനയും ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇത്തവണ എന്തായാലും ബിഗ് ബോസ് വൈകുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി.
പുതിയ സീസണിലേക്കായി മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഓഡിഷൻ നടത്തുന്നതിനോ, ഷോർട്ട്‌ലിസ്‌റ്റ് ചെയ്യുന്നതിനോ ഏതെങ്കിലും വ്യക്തികളെയോ ഏജൻസികളെയോ, സ്ഥാപനങ്ങളെയോ ചുമതലപ്പെടുത്തിയിട്ടില്ലെന്നും വ്യാജ പ്രലോഭനങ്ങളാൽ വഞ്ചിതരാകരുതെന്നും ഏഷ്യാനെറ്റിന്റെ പ്രസ്താവനയിൽ പറയുന്നു.
പ്രലോഭനങ്ങളാൽ വഞ്ചിതരാകാതിരിക്കാൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. എതെങ്കിലും വ്യക്തികളോ എജൻസികളോ സ്‌ഥാപനങ്ങളോ ചെയ്യുന്ന വ്യാജ പ്രവർത്തനങ്ങൾക്കോ, അതിലൂടെ ആർക്കെങ്കിലും സംഭവിക്കുന്ന സാമ്പത്തികമോ, ശാരീരികമോ, മാനസികമോ ആയിട്ടുള്ള നാശനഷ്ടങ്ങൾക്കോ എഷ്യാനെറ്റ് ചാനലും സ്‌റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഉത്തരവാദികളായിരിക്കുന്നതല്ല.
സ്‌റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അല്ലെങ്കിൽ ഏഷ്യാനെറ്റ് ചാനൽ ബിഗ് ബോസ് എന്ന പരിപാടിയുടെ അടുത്ത സീസണിൻ്റെ ഭാഗമായി മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഓഡിഷൻ നടത്തുന്നതിനോ, ഷോർട്ട്‌ലിസ്‌റ്റ് ചെയ്യുന്നതിനോ ഏതെങ്കിലും വ്യക്തികളെയോ ഏജൻസികളെയോ, സ്ഥാപനങ്ങളെയോ ചുമതലപ്പെടുത്തിയിട്ടില്ല. പണമോ മറ്റെന്തെങ്കിലും വാഗ്‌ധനങ്ങളോ നൽകി ബിഗ് ബോസ് എന്ന പരിപാടിയുടെ ഭാഗമാക്കാം എന്ന വ്യാജ പ്രലോഭനങ്ങളാൽ വഞ്ചിതരാകാതിരിക്കാൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
ഒപ്പം എഷ്യാനെറ്റിൻ്റെയോ സ്‌റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെയോ പേരിൽ ബിഗ് ബോസിൽ പങ്കെടുക്കുന്നതിനായി നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ, ഫോട്ടോഗ്രാഫുകൾ, വീഡിയോ ക്ലിപ്പുകൾ പണം മുതലായവ ആവശ്യപ്പെട്ട് നിങ്ങൾക്ക് വരുന്ന വ്യാജ ഫോൺ കോളുകളാലും വഞ്ചിതരാകാതിരിക്കുക. എതെങ്കിലും വ്യക്തികളോ എജൻസികളോ സ്‌ഥാപനങ്ങളോ ചെയ്യുന്ന ഇത്തരം വ്യാജ പ്രവർത്തനങ്ങൾക്കോ, അതിലൂടെ ആർക്കെങ്കിലും സംഭവിക്കുന്ന സാമ്പത്തികമോ, ശാരീരികമോ, മാനസികമോ ആയിട്ടുള്ള നാശനഷ്ടങ്ങൾക്കോ എഷ്യാനെറ്റ് ചാനലും സ്‌റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഉത്തരവാദികളായിരിക്കുന്നതല്ല എന്ന് അറിയിച്ചുകൊള്ളുന്നു.
മുന്‍ സീസണുകള്‍ ഏപ്രില്‍ അവസാനമോ മാർച്ച് ആദ്യമോ ആരംഭിച്ചെങ്കിലും ഇത്തവണ ജൂണ്‍ വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് ചില റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 1 ജൂണിലായിരുന്നു ആരംഭിച്ചിരുന്നത്. ഇതിന് സമാനമായി സീസണ്‍ 7 ജൂണിലേക്ക് മാറ്റാൻ നിർമ്മാതാക്കൾ ആലോചിക്കുന്നുവെന്നാണ് സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് എന്‍റർടെയിമെന്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
റിപ്പോർട്ടുകൾ പ്രകാരം, വരും മാസങ്ങളിൽ മാത്രമേ ഓഡിഷനുകൾ ആരംഭിക്കൂ എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ മാർച്ചില്‍ സീസണ്‍ ആരംഭിക്കല്‍ സാധ്യമാകില്ല. അതേസമയം ഒഡീഷന്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ബിഗ് ബോസ് അധികൃതർ അറിയിച്ചിട്ടുണ്ട്.
ബിഗ് ബോസുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ വാഗ്ദാനങ്ങള്‍ക്കെതിരെ നേരത്തെ തന്നെ മുന്നറിയിപ്പുമായി വന്നിട്ടുള്ള താരമാണ് ശാലിനി. ഇത്തരം തട്ടിപ്പുകളില്‍ ആരും വീണു പോകരുതെന്നും ബിഗ് ബോസ് മലയാളം സീസണ്‍ 4 താരം കൂടിയായി ശാലിനി ഏതാനും ദിവസം മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. താരത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
അഞ്ചാം സീസണിലേക്ക് അവസരം വാഗ്ദാനം ചെയ്ത് ചിലരാൽ വഞ്ചിക്കപ്പെട്ടുവെന്ന ഒരു വ്യക്തിയുടെ ആക്ഷേപവും അതുമൂലം അയാൾ അനുഭവിക്കേണ്ടിവന്ന മാനസികവും സാമ്പത്തികവുമായ നഷ്ടങ്ങളെ കുറിച്ചുമുള്ള സത്യാവസ്ഥ ചാനൽ അന്വേഷിച്ചു ബോധ്യപ്പെടണമെന്ന് ഒരിക്കൽ എനിക്ക് അറിയിക്കുവാൻ കഴിഞ്ഞിട്ടുള്ളതാണ്.വ്യാജ വാഗ്ദാനങ്ങൾക്കെതിരെ നിയമനടപടികൾ ഉണ്ടായേക്കാം. സത്യം ജയിക്കട്ടെ.
content highlight: bigg-boss-malayalam-season-7