Celebrities

‘ആളുകൾ എന്നെ അങ്ങനെ വിളിക്കുമ്പോൾ എനിക്ക് അസ്വസ്ഥത തോന്നും അത് മാറിയത് ആ സിനിമയിൽ അഭിനയിച്ചതിനു ശേഷം’- ഉണ്ണി മുകുന്ദൻ

മല്ലുസിംഗ് എന്ന മലയാള സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്വാധീനം നേടിയെടുത്ത കലാകാരനാണ് ഉണ്ണിമുകുന്ദൻ ഉണ്ണി മുകുന്ദന്റെ ഓരോ സിനിമകളും പിന്നീട് വലിയതോതിൽ ശ്രദ്ധ നേടിയിരുന്നു മലയാളത്തിൽ വലിയൊരു ഫാൻ ബേസ് തന്നെ പെൺകുട്ടികൾക്കിടയിൽ ഉണ്ണി മുകുന്ദൻ സ്വന്തമാക്കുകയും ചെയ്തിരുന്നു മലയാളവും കടന്ന് അന്യഭാഷകളിലേക്കും കൂടി ഉണ്ണി മുകുന്ദൻ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ അനുഷ്ക ഷെട്ടിക്കൊപ്പം വരെ അഭിനയിക്കുവാൻ താരത്തിന് സാധിച്ചു അനുഷ്ഠിക്കൊപ്പം അഭിനയിച്ച ചിത്രം വിജയമായതോടെ ഈ കെമിസ്ട്രി പ്രേക്ഷകർ കൂടുതലായി ശ്രദ്ധിക്കാൻ തുടങ്ങി

തുടർന്ന് ആരാധകർ താരത്തെ ഏറ്റെടുക്കുകയായിരുന്നു ചെയ്തത് മാളികപ്പുറം എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം മലയാളത്തിലും വലിയൊരു ആരാധകനിരയെ തന്നെയാണ് നടൻ സ്വന്തമാക്കിയത് മാർക്കോ എന്ന ചിത്രത്തിന്റെ വിജയവും താരത്തിന് വലിയതോതിൽ ആരാധകരെയാണ് നൽകിയത്. എങ്കിലും പലപ്പോഴും വലിയ തോതിലുള്ള വിമർശനങ്ങളും നടനെ നേരിടേണ്ടതായി വരാറുണ്ട് സ്വന്തം രാഷ്ട്രീയത്തിന്റെ പേരിലാണ് പലപ്പോഴും വിമർശനങ്ങളുടെ ഒരു വലിയ കുത്തൊഴുക്ക് തന്നെ ഉണ്ണിമുകനെ തേടി എത്താറുള്ളത് എന്നാൽ അദ്ദേഹം മികച്ച ഒരു നടനാണ് എന്ന കാര്യത്തിൽ ശത്രുക്കൾക്ക് പോലും സംശയമില്ല എന്നത് മറ്റൊരു വസ്തുതയാണ് പലരും അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്

ഇപ്പോൾ തന്നെക്കുറിച്ച് ആളുകൾ പറയുന്ന ചില കാര്യങ്ങളെക്കുറിച്ച് ഉണ്ണിമുകുന്ദൻ തന്നെ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അഭിനേതാവ് എന്ന ആളുകൾ വിളിക്കുമ്പോൾ എനിക്ക് അസ്വസ്ഥത തോന്നിയിരുന്നു പിന്നീട് ആത്മവിശ്വാസം എനിക്ക് ലഭിച്ചത് ലാൽജോസിന്റെ വിക്രമാദിത്യനിൽ അഭിനയിച്ചതിന് ശേഷമാണ് എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത് വിക്രമാദിത്യൻ എന്ന ചിത്രത്തിലെ ഉണ്ണിയുടെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു കഥാപാത്രം തന്നെയാണ് ഈ ചിത്രത്തിൽ അസാമാന്യമായ പ്രകടനം തന്നെ താരം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്
story highlight; unni mukundan life

Latest News