റിയാദ്: സൗദി അറേബ്യയിലെ 31 ഓളം റിക്രൂട്ട്മെന്റ് ഓഫീസുകളുടെ ലൈസൻസ് പിൻവലിക്കുകയും 13 എണ്ണം സസ്പെൻഡ് ചെയ്യുകയും ചെയ്തിരിക്കുകയാണ് റിക്രൂട്ട്മെന്റ് ചട്ടങ്ങൾ ലംഘിച്ചതിനും റിക്രൂട്ട്മെന്റ് ചട്ടങ്ങൾ നിലവാരം പാലിക്കാത്തതുമാണ് നടപടിയുടെ കാരണം മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയമാണ് കാരണം അറിയിച്ചിരിക്കുന്നത് കഴിഞ്ഞവർഷം അവസാന മൂന്നു മാസത്തിലെ കണക്കുകൾ കൂടിയാണ് ഇത്.
റിക്രൂട്ട്മെന്റ് ഏജൻസികളിൽ നടത്തിയ പരിശോധനകളുടെ റിപ്പോർട്ട് ആണ് മന്ത്രാലയം കഴിഞ്ഞദിവസം പുറത്തുവിട്ടത് നിയമലംഘനം നടത്തുന്ന റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ കർശനമായ നടപടികൾ കൂടി സ്വീകരിച്ചിട്ടുണ്ട് രാജ്യത്ത് റിക്രൂട്ട്മെന്റ് മേഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്ന് മന്ത്രാലയം പറഞ്ഞിട്ടുണ്ട് റിക്രൂട്ട്മെന്റ് പ്രാക്ടീസ് ചട്ടങ്ങൾ ലംഘിച്ചതിനും മിനിമം പ്രകടന നിലവാരം പാലിക്കുന്നതിൽ പരാജയപ്പെട്ടതിനുമാണ് ഓഫീസുകളുടെ ലൈസൻസ് റദ്ദാക്കിയത്