മലയാളി പ്രേക്ഷകർ വളരെ ഇഷ്ടത്തോടെ നോക്കി കാണുന്ന ഒരു നടനാണ് നിവിൻ പോളി ഒരു സമയത്ത് നിവിൻ പോളി വലിയ തോതിൽ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു എന്നാൽ പിന്നീട് താരം പതിയെ പതിയെ സോഷ്യൽ മീഡിയയിൽ നിന്നും അകന്നു തുടങ്ങുകയായിരുന്നു ചെയ്തത് പ്രേമം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വളരെയധികം ആരാധകരെ സ്വന്തമാക്കുവാൻ സാധിച്ചിരുന്നു എങ്കിലും ഒരുപാട് കാലം ഒന്നും ആ വിജയികിരീടം ചൂടുവാൻ സാധിച്ചിരുന്നില്ല സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ താരം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ട സാഹചര്യമുണ്ടായിരുന്നു. അതിന് പ്രധാനമായ കാരണം താരം തന്റെ ശരീരം ശ്രദ്ധിക്കുന്നില്ല എന്നുള്ള കാര്യം തന്നെയായിരുന്നു
അമിതമായ വണ്ണം ശരീരത്തിൽ ഉണ്ടായ നിമിഷം തന്നെ ശരീരം വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കുവാൻ ഒരു നടനെന്ന രീതിയിൽ നടന് സാധിച്ചില്ല എന്നും അത് വലിയൊരു പോരായ്മ തന്നെയാണ് എന്നും പലരും വിധി എഴുതുകയായിരുന്നു ചെയ്തത് എന്നാൽ ഈ വിമർശനങ്ങൾക്ക് ഒക്കെ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കുശേഷം എന്ന സിനിമയിലൂടെ താരം മറുപടി കൊടുക്കുകയും ചെയ്തു
ഇപ്പോഴിതാ വലിയൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് നിവിൻ പോളി മെലിഞ്ഞു സുന്ദരനായി പ്രേമത്തിലെ ജോർജിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ലുക്കിലാണ് ഇപ്പോൾ നിവിൻ പോളിയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് വലിയ സന്തോഷത്തോടെ എല്ലാവരും ഈ ഒരു വീഡിയോ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട് ഇത് നമ്മുടെ ജോർജ് അല്ലേ എന്നാണ് എല്ലാവരും ഈ വീഡിയോ കണ്ടുകൊണ്ട് താരത്തോട് ചോദിച്ചു കൊണ്ടിരിക്കുന്നത് പഴയ ലുക്കിലേക്ക് വന്നു എന്നും ഇനി മോളിവുഡ് ബോക്സ് ഓഫീസിന്റെ കാര്യം എന്താകുമെന്ന് നമ്മൾ ശ്രദ്ധിക്കണമെന്ന് ഒക്കെയാണ് പലരും കമന്റുകളിലൂടെ പറയുന്നത്