സിനിമ മേഖല കഷ്ടകാലം ആണെന്ന് പറയുന്നതാണ് സത്യം പലതരത്തിലുള്ള പ്രശ്നങ്ങളാണ് സിനിമാതാരങ്ങൾക്കിടയിൽ ഉയർന്നു വരുന്നത് കഴിഞ്ഞദിവസം നടൻ വിനായകൻ അയൽവാസിയെ വസ്ത്രം ഊരി കാണിച്ചു എന്നതിന്റെ പേരിലുള്ള ഒരു വാർത്ത വലിയതോതിൽ തന്നെ വൈറലായി മാറിയിരുന്നു വിനായകനെതിരെ പലരും ശക്തമായ രീതിയിൽ രംഗത്ത് വരികയും ചെയ്തിട്ടുണ്ട് നിലവിൽ വിനായകനെതിരെ വലിയ തോതിലാണ് സോഷ്യൽ മീഡിയയിൽ ഒരു ക്യാമ്പയിൻ തന്നെ നടക്കുന്നത്
ഇതിനു മുൻപും വിനായകനെതിരെ പലതരത്തിലും ഉള്ള പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നിട്ടുണ്ട് പല വിഷയങ്ങളിലും വളരെ മോശമായ നിലപാടുകളാണ് വിനായകൻ എടുക്കാറുള്ളത് അതുകൊണ്ടുതന്നെ ഇത് ആളുകളെ വല്ലാത്ത രീതിയിൽ ബാധിക്കുകയും ചെയ്തിട്ടുണ്ട്. അയൽവാസിക്കെതിരെ ഇത്രയും മോശമായ തരത്തിൽ ഒരു പ്രവർത്തി ചെയ്ത വിനായകനെ എന്തുകൊണ്ട് പോലീസ് അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പലരും ചോദിക്കുന്നത് ബോച്ചെ അറസ്റ്റ് ചെയ്യാമെങ്കിൽ എന്തുകൊണ്ട് വിനായകനെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് കൂടുതൽ ആളുകളും ചോദിച്ചു കൊണ്ടിരിക്കുന്നത് കൂടുതൽ പവർ ആണോ വിനായകൻ എന്നും അപ്പോൾ വിനായകനെ അറസ്റ്റ് ചെയ്യാത്തത് ആരുടെ രാഷ്ട്രീയ താൽപര്യം മുൻനിർത്തിയാണ് എന്നുമൊക്കെ ആളുകൾ കമന്റ് ചെയ്യുന്നുണ്ട്.
ബോചെയെ അറസ്റ്റ് ചെയ്യാമെങ്കിൽ തീർച്ചയായും വിനായകനെയും അറസ്റ്റ് ചെയ്യണം എന്നാണ് പലരും പറയുന്നത്. ലൈംഗിക ചുവയുള്ള ഡബിൾ മീനിങ് തമാശ പറഞ്ഞു എന്നതിന്റെ പേരിലാണ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത് ഇത്രയും വൃത്തികെട്ട രീതിയിൽ ഉള്ള ഒരു പ്രവർത്തി കാണിച്ച വിനായകന് ആ ഒരു നിയമം ബാധകമല്ലേ എന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ പല വിഷയങ്ങളും തനിക്ക് കൈകാര്യം ചെയ്യാൻ പറ്റുന്നില്ല എന്നും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു എന്നും ഒക്കെയാണ് വിനായകൻ പറയുന്നത്