2006 ൽ പുറത്തിറങ്ങിയ വാസ്തവം എന്ന മലയാള ചിത്രത്തിലൂടെയാണ് വരദ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പൃഥ്വിരാജിന്റെ ഇളയ അനുജത്തിയുടെ വേഷമായിരുന്നു ഈ ചിത്രത്തിൽ. ആദ്യമായി നായികയായി അഭിനയിച്ചത് 2008 ൽ പുറത്തിറങ്ങിയ സുൽത്താൻ എന്ന മലയാള ചിത്രത്തിലായിരുന്നു. എങ്കിലും സീരിയലുകളിലൂടെയാണ് വരദ കൂടുതൽ പ്രശസ്തയായത്. എമിമോൾ എന്നാണ് വരദയുടെ യഥാർത്ഥപേര്. തൃശൂർ ആണെ് സ്വദേശം. പ്രശസ്ത സംവിധായകൻ ലോഹിതദാസ് ആണ് എമിമോൾക്ക് വരദ എന്ന പേര് നിർദേശിച്ചത്.
2014 ലാണ് വരദ തന്റെ സഹ അഭിനേതാവായിരുന്ന ജിഷിൻ മോഹനെ വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും തമ്മിൽ വേർപിരിഞ്ഞതായി ജിഷിൻ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ വിവാഹമോചനത്തെക്കുറിച്ച് വരദ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
മറ്റുള്ളവരുടെ ജീവിതത്തിൽ എന്താണ് ഉണ്ടായതെന്ന് ചികഞ്ഞു നോക്കേണ്ട കാര്യം ആർക്കുമില്ല എന്നു പറഞ്ഞാണ് ജിഷിൻ വിവാഹമോചിതനായ വാർത്തയെ പറ്റി സംസാരിച്ചത്. ‘ഡിവോഴ്സ് ആയാലും അല്ലെങ്കിലും മറ്റുള്ളവരെ അത് ബാധിക്കില്ല. ഒന്നും ഞാൻ മൂടി വക്കേണ്ട കാര്യമില്ല. ഞങ്ങൾ സപ്പറേറ്റഡ് ആണ്. ഞങ്ങൾ വിവാഹമോചിതരായി’. താരം പറഞ്ഞു. എന്നാല്‍ അതിന്റെ കാരണത്തെ കുറിച്ചൊന്നും നടന്‍ സംസാരിക്കുന്നില്ല. വേര്‍പിരിഞ്ഞുവെങ്കിലും മകന്റെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടോ വിളിക്കാറുണ്ടോ എന്നൊക്കെയുള്ള ചോദ്യത്തിന്, ആ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ താൽപര്യമില്ല എന്നാണ് ജിഷിന്‍ വ്യക്തമാക്കിയത്.
സമൂഹ മാധ്യമത്തിൽ വരുന്ന മറ്റു ഗോസിപ്പുകളോടും ജിഷിന്‍ പ്രതികരിച്ചു. ‘കന്യാദാനം എന്ന സീരയലില്‍ കൂടെ അഭിനയിക്കുന്ന നായിക ഐശ്വര്യയെ വിവാഹം ചെയ്തു എന്ന വാര്‍ത്ത പലരും പ്രചരിപ്പിച്ചിരുന്നു. ഞങ്ങൾ വിവാഹം കഴിച്ചു. അത് സീരിയലിലാണ്. സീരിയല്‍ ജോഡികളാണ്. കൂടെ അഭിനയിക്കുന്നവരുടെ കൂടെ റീലൊക്കെ പലരും ചെയ്യാറുണ്ട്. അത് അഭിനയമാണ്. ആ വിഡിയോ കണ്ട് ഇങ്ങനെയൊക്കെ പറയുന്നത് നല്ലതാണ്. അഭിനേതാക്കൾ എന്ന രീതിയിൽ ഞങ്ങളുടെ അഭിനയം മികച്ചതാണ് എന്നല്ലേ അതിന്റെ അർഥം. എന്റെ അനിയത്തി കുട്ടിയാണ് അവൾ. എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്. ഐശ്വര്യ വിവാഹിതയാണ്. കമന്റ് ഇടുന്നവർക്കെല്ലാം അറിയാം ഇത് അഭിനയമാണെന്ന്. എന്നാലും അവര്‍ക്ക് ഒരു മനസുഖം കിട്ടാനുള്ള ശ്രമമാണ്. ഇതൊക്കെ അവഗണിക്കുക എന്നതു മാത്രമാണ് പറയാനുള്ളത്’. ജിഷിൻ പറഞ്ഞു.
ഇപ്പോഴിതാ ഏറ്റവുമൊടുവില്‍ വരദ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ പലരെയും പ്രചോദിപ്പിക്കുന്നവയാണ്. വർക്കൗട്ട് ചെയ്ത് വണ്ണം കുറച്ചതിനു ശേഷമുള്ള ചിത്രങ്ങളാണ് വരദ പങ്കുവെച്ചിരിക്കുന്നത്. എങ്ങനെയാണ് ഇത്രയും മെലിഞ്ഞത്, എന്തൊരു മാറ്റമാണ് ഇത് എന്നൊക്കെയാണ് ആരാധകർക്ക് ചോദിക്കാനുള്ളത്.
ജീവിതത്തെ എങ്ങനെ പോസിറ്റീവായി കാണാം, സന്തോഷത്തോടെ ഇരിക്കാം, സെല്‍ഫ് ലവ് എത്രത്തോളം പ്രധാനമാണ് തുടങ്ങി പോസിറ്റിവിറ്റി നിറയുന്ന പോസ്റ്റുകളും ഹാഷ്ടാഗുകളുമാണ് വരദ സാധാരണ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറ്. “ഇന്ന് ഞാന്‍ കഴിഞ്ഞ ദിവസത്തെക്കാള്‍ കൂടുതല്‍ ശക്തയും സന്തോഷവതിയുമാണ്”, എന്ന് പറഞ്ഞുകൊണ്ടാണ് പുതിയ വർക്കൗട്ട് ചിത്രങ്ങള്‍ വരദ പങ്കുവെച്ചിരിയ്ക്കുന്നത്.
content highlight: varada-shares-post-work-out-pics