തമിഴിലെ പ്രമുഖ ചലച്ചിത്ര സംവിധായകന്‍ അജയ് ജ്ഞാനമുത്തു വിവാഹിതനായി. ഷിമോണയാണ് വധു. ചെന്നൈയിൽ, പരമ്പരാഗത ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. ഏറെക്കാലം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ചിയാന്‍ വിക്രം നായകനായ കോബ്ര ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെയാണ് അജയ് ശ്രദ്ധേയനാകുന്നത്.
വിവാഹത്തിന് ചിയാൻ വിക്രം, വിശാല്‍ ഉൾപ്പെടെയുള്ള താരങ്ങൾ പങ്കെടുക്കുകയും ആശംസകളര്‍പ്പിക്കുകയും ചെയ്തു. അജയ് ജ്ഞാനമുത്തുവിനോടൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
സംഗീതസംവിധായകരായ ഹിപ്പ്‌ഹോപ്പ് ആദി, ജീവ, ‘കോബ്ര’യിലെ താരങ്ങളായ മീനാക്ഷി ഗോവിന്ദരാജന്‍, മൃണാളിനി രവി, നടന്മാരായ വിശാല്‍, അശ്വിന്‍ കുമാര്‍, ആനന്ദ് രാജ്, അരുണ്‍ പാണ്ഡ്യന്‍, അശോക് സെല്‍വന്‍, മകളും അഭിനേത്രിയുമായ കീര്‍ത്തി പാണ്ഡ്യന്‍, നിര്‍മ്മാതാക്കളായ കെ.ഇ. ജ്ഞാനവേല്‍ രാജ, രാജശേഖര്‍ പാണ്ഡ്യന്‍ എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു.
ഏഴാം അറിവ്, തുപ്പാക്കി എന്നീ ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015-ല്‍ ഡിമോണ്ടി കോളനി എന്ന ചിത്രത്തിലൂടെയാണ് അജയ് ജ്ഞാനമുത്തു സ്വതന്ത്ര സംവിധായകനാകുന്നത്. പിന്നീട് പുറത്തിറങ്ങിയ വിക്രം നായകനായ ചിത്രം ‘കോബ്ര’യിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടാനും അജയ് ജ്ഞാനമുത്തുവിന് സാധിച്ചു.
STORY HIGHLIGHT: Director Ajay Gnanamuthu marries Shimona