ബാന്ദ്രയിലെ വസതിയിൽവച്ച് അക്രമിയിൽ നിന്നും ഗുരുതര പരുക്കേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിങ് റാണയ്ക്ക് പതിനോരായിരം രൂപയും പൊന്നാടയും സമ്മാനിച്ച് സാമൂഹിക പ്രവർത്തകൻ ഫൈസാൻ അൻസാരി. യാതൊന്നും പ്രതീക്ഷിച്ചില്ല സെയ്ഫ് അലിഖാനെ സഹായിച്ചതെന്നും സംഭവം വലിയ വാർത്തയായതോടെ വീട്ടുകാർ ഉൾപ്പടെയുള്ളവർ തന്നെ ഓർത്ത് ഇപ്പോൾ അഭിമാനിക്കുന്നുണ്ടെന്നും റാണ പറഞ്ഞു. ഭജൻ സിങ് റാണയുടെ ആത്മാർഥ കണ്ടാണ് ഇങ്ങനെയൊരു പാരിതോഷികം നൽകാൻ തീരുമാനിച്ചതെന്ന് ഫൈസാൻ പ്രതികരിച്ചു.
‘‘ഒന്നും പ്രതീക്ഷിച്ചിട്ടല്ല സെയ്ഫ് അലി ഖാനെ സഹായിച്ചത്. ചെയ്യുന്ന ജോലിയിൽ ആത്മാർഥത കാണിക്കുന്നു എന്നേയുള്ളു. ഞാൻ നല്ല കാര്യം ചെയ്തു എന്നാണ് എല്ലാവരും പറയുന്നത്. അതിൽ വലിയ സന്തോഷമുണ്ട്. വീട്ടിൽ എല്ലാവർക്കും എന്നെ ഓർത്ത് അഭിമാനമുണ്ടെന്ന് പറയുന്നു. ഇതിൽപരം സന്തോഷമില്ലല്ലോ.’’– റാണ പറയുന്നു.
രണ്ടു ദിവസം മുൻപ് സംഭവത്തിൽ മൊഴിയെടുക്കുവാൻ റാണയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സെയ്‌ഫിന്റെ കുടുംബത്തിൽ നിന്നും ആരും തന്നെ സമീപിച്ചിട്ടില്ലെന്നും ഇതുവരെ ഫോണിൽപോലും ബന്ധപ്പെട്ടിട്ടില്ലെന്നും മൊഴി നൽകിയ ശേഷം റാണ മാധ്യമങ്ങളോടു പറയുകയുണ്ടായി.
content highlight : auto-driver-who-took-saif-ali-khan-to-hospital-got-money-gift
















