കോഴിക്കോട്: നൂറ് കണക്കിന് ആളുകള്‍ക്ക് ജോലി അവസരം ഉറപ്പുവരുത്തിക്കൊണ്ട് ലുലു മാളിന്റെ ജോബ് റിക്രൂട്ട്മെന്റ് കഴിഞ്ഞ ദിവസമാണ് തലശ്ശേരിയില്‍ നടന്നത്. വിവിധ കാരണങ്ങളാല്‍ ഈ റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയവർ നിരവധിയാണ്. എന്നാല്‍ ഇവർ ആരും നിരാശപ്പെടേണ്ടതില്ല. വീണ്ടും ഇതാ മറ്റൊരു വമ്പന്‍ റിക്രൂട്ട്മെന്റുകൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ്. രണ്ടിടത്തായിട്ടാണ് ലുലുവിന്റെ പുതിയ റിക്രൂട്ട്മെന്റ്. ഇത്തവണയും നിരവധി ഒഴിവുകളിലേക്കായാണ് നിയമനം.
സൂപ്പർവൈസർ, കോമി / സി ഡി പി / ഡി സി ഡി പി, കൌണ്ടർ സൂപ്പർവൈസർ, ഫിഷ് മോങ്കർ / സൂപ്പർവൈസർ, ബുച്ചർ, കാഷ്യർ, ബയർ, സെക്യുരിറ്റി സൂപ്പർവൈസർ / ഗാർഡ് / സി സി ടി വി ഓപ്പറേറ്റർ, സെയില്‍സ് മാന്‍ / സെയില്‍സ് വുമണ്‍ തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് ലുലു യോഗ്യരായ ഉദ്യോഗാർത്ഥികളെ തേടുന്നത്. ഒരോ വിഭാഗത്തിലേക്കും വേണ്ട യോഗ്യതകള്‍ താഴെ വിശദമായി നല്‍കുന്നു.
സൂപ്പർവൈസർ
സൂപ്പർവൈസർ ക്യാഷ്, ചില്‍ഡ് ആന്‍ഡ് ഡയറി, ഹോട്ട് ഫുഡ്, ഗ്രോസറി, ഫുണ്ട് ആന്‍ഡ് നോണ്‍ ഫുഡ്, ബേക്കറി, റോസ്റ്ററി, ഹൗസ് കീപ്പിങ്, ഹൗസ് ഹോള്‍ഡ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, മൊബൈല്‍സ്, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി (മെന്‍സ്, ലേഡീഡ്, കിഡ്സ്) വിഭാഗങ്ങളിലേക്കാണ് ലുലുവിന് സൂപ്പർവൈസർമാരെ ആവശ്യമുള്ളത്.
22 മുതല്‍ 35 വയസ് വരെയാണ് ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട പ്രായപരിധി. അതോടൊപ്പം തന്നെ ഉദ്യോഗാർത്ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ രണ്ട് മുതല്‍ നാല്‍ വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണമെന്നും ലുലു പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കോമി/ സി ഡി പി/ ഡി സി ഡി പി
സൗത്ത്/നോർത്ത് ഇന്ത്യന്‍, കോണ്ടിനന്റല്‍, ചൈനീസ്, അറബിക്, ബേക്കർ, ബ്രോസ്റ്റഡ് മേക്കർ, ഷവർമ്മ മേക്കർ, സാന്‍ഡ്വിച്ച് മേക്കർ, പിസ മേക്കർ, ജ്യൂസ് മേക്കർ, ബിരിയാണി സ്പെഷ്യലിസ്റ്റ്, പൊറാട്ട മേക്കർ, സാലഡ് മേക്കർ, ഗ്രില്‍മേക്കർ, ലോക്കല്‍ ട്രഡീഷണല്‍ സ്നാക്സ് മേക്കർ, ട്രഡീഷണല്‍ സ്നാക്സ് മേക്കർ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായിട്ടാണ് പാചക വിദഗ്ധരെ തേടുന്നത്.
കൗണ്ടർ സൂപ്പർവൈസർ
ബേക്കറി, ഹോട്ട് ഫുഡ്, ഫുഡ് കോർട്ട് എന്നീ വിഭാഗങ്ങളിലായി രണ്ട് മുതല്‍ നാല് വരെ വർഷം പ്രവർത്തിച്ച് പരിചയമുള്ളവരായിരിക്കണം അപേക്ഷകർ.
ബുച്ചർ/ ഫിഷ് മോങ്കർ/ ഫിഷ് സൂപ്പർവൈസർ
അപേക്ഷകർക്ക് ബന്ധപ്പെട്ട മേഖലയില്‍ രണ്ട് മുതല്‍ 7 വരെ വർഷത്തെ പ്രവർത്തി പരിചയമുണ്ടാകണം
കാഷ്യർ
പ്ലസ്ടു വോ അല്ലെങ്കില്‍ അതിലേറെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകർ. പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. പ്രായപരിധി: 18 മുതല്‍ 30 വയസ് വരെ
സെക്യുരിറ്റി സൂപ്പർവൈസർ/ഗാർഡ്/ സി സി ടി വി/ഓപ്പറേറ്റർ
വ്യക്തമായ പ്രവർത്തി പരിചയം ഉള്ളവർ വേണം ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ . ബന്ധപ്പെട്ട മേഖലയില്‍ 1 മുതല്‍ 7 വർഷം വരെ പ്രവർത്തി പരിചയമുള്ളവരായിരിക്കണം അപേക്ഷകർ. പ്രായപരിധി: 25 മുതല്‍ 45 വയസ് വരെ
സെയില്‍സ് മാന്‍ / സെയില്‍സ് വുമണ്‍
എസ് എസ് എല്‍ സി വിദ്യാഭ്യാസ യോഗ്യത ഉള്ളവരായിരിക്കണം ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർ. പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. 18 മുതല്‍ 30 വയസ് വരെയാണ് പ്രായപരിധി.
കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കായുള്ള ഒഴിവുകളുടെ റിക്രൂട്ട്മെന്റ് നടക്കുന്നത് കോഴിക്കോട് മാങ്കാവിലെ ലുലു മാളില്‍ വെച്ചാണ്. രാവിലെ 10 മുതല്‍ 3 വരെയായിരിക്കും അഭിമുഖം. നിയമനങ്ങള്‍ക്കായി ലുലു ഉദ്യോഗാർത്ഥികളിൽ നിന്ന് ഒരു ഫീസും ഈടാക്കുന്നില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അഭിമുഖവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഉദ്യോഗാർത്ഥികൾ നേരിട്ട് ലുലു ഗ്രൂപ്പ് ഇന്ത്യയുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്കായി 04956631000 എന്ന നമ്പറിലോ ബന്ധപ്പെടുക.
content highlight: lulu-mall-job-opportunities