മലപ്പുറത്ത് പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുത്തെ പോലീസ് ക്വാട്ടേഴ്സിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. എം എസ് പി മേൽമുറി ക്യാമ്പിലെ ഹവീൽദാർ സച്ചിനാണ് ആത്‍മഹത്യ ചെയ്തത്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണ് സച്ചിന്‍. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്.
STORY HIGHLIGHT: police officer found dead