തെന്നിന്ത്യൻ താരസുന്ദരിയും ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര കഴിഞ്ഞ കുറച്ച് നാളുകളായി വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്. നടൻ ധനുഷുമായുണ്ടായ ഡോക്യുമെന്ററി വിവാദത്തിന് പിന്നാലെ പിന്നീട് ഉയർന്നത് പരിപാടിയിലേക്ക് വൈകി എത്തിയതാണ്. ഫെമി 9 എന്ന നയൻതാരയുടെ ബിസിനസ് സംരംഭവുമായി ബന്ധപ്പെട്ട പരിപാടിയില്‍ വൈകി എത്തി എന്നതായിരുന്നു സംഭവം. സിനിമയില്‍ അഭിനയിക്കുന്നതിനൊപ്പം പുതിയ ബിസിനസ് സംരംഭങ്ങള്‍ കൂടി നടി ആരംഭിച്ചിരുന്നു. സാധാരണക്കാര്‍ക്കും വിലക്കുറവിന് സാനിറ്ററി നാപ്കിന്‍ എത്തിക്കുന്ന എന്ന ലക്ഷ്യത്തോടെ നടി ആരംഭിച്ച ബിസിനസാണ് ഫെമി 9. ഇതിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് തമിഴ്‌നാട്ടില്‍ വച്ച് ഒരു പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടിയിലേക്ക് താരം എത്തിയത് 6 മണിക്കൂർ വൈകിയാണ്. എന്ന് മാത്രമല്ല, അതിന് ക്ഷാമപണവും നടത്തിയിരുന്നില്ല. പരിപാടിയ്ക്ക് ക്ഷണിക്കപ്പെട്ടവരായി എത്തിയിരുന്നു യൂട്യൂബ് വ്ലോഗേഴ്സ് ഈ വിഷയത്തിൽ വലിയ വിമർശനം ഉന്നയിച്ചിരുന്നു.
രാവിലെ ഒൻപത് മണിക്കാണ് നയൻതാര പരിപാടിയ്ക്ക് എത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ ആറ് മണിക്കൂർ വൈകി ആയിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും എത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ തീരുമായിരുന്ന പരിപാടി അവസാനിച്ചത് ആറ് മണിക്കായിരുന്നു. ഇത് പരിപാടിയ്ക്ക് എത്തിയ ഇന്‍ഫ്ലുവന്‍സര്‍മാർ അടക്കമുള്ളവരെ വലിയ തോതിൽ ബാധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വൈകി എത്തിയതിന് ക്ഷമാപണം നടത്താതിനും ഫോട്ടോ എടുക്കാൻ വന്ന കൊച്ചുകുട്ടികളെ പോലും അനുവദിക്കാത്തതിന്റെ പേരിലും നയൻതാരയ്ക്ക് എതിരെ വിമർശനം ഉയരുകയായിരുന്നു.
ഫെമി 9 ഫെസ്റ്റിവലിന്റെ പ്രചാരണത്തിനായി സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ ക്ഷണിച്ചതെങ്കില്‍ ഇവരെല്ലാം നടിയ്‌ക്കെതിരെ വീഡിയോ ഇട്ടു. ഫെമി 9ന്റെ ഫോട്ടോസ് നയൻതാര പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെയും രൂക്ഷ വിമർശനങ്ങൾ വന്നു. ‘ഈ സ്‌നേഹം മതി. ഞങ്ങളുടെ ഫെമി 9 കുടുംബം വലുതാകുകയാണ്, ഞങ്ങള്‍ക്ക് ഇതിലും സന്തുഷ്ടരാകാന്‍ കഴിയില്ല. ഇങ്ങനൊരു ജീവിതത്തിന് കൂടുതല്‍ നന്ദി..’ എന്നായിരുന്നു ഫോട്ടോകൾക്കൊപ്പം താരം കുറിച്ചത്. പിന്നാലെ വിമർശന കമന്റുകളും എത്തി. തക്ക സമയത്ത് പരിപാടിക്ക് വന്ന തങ്ങള്‍ ‘പൊട്ടന്മാരാണോ’ എന്നടക്കം സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസേഴ്സ് കമന്റ് ചെയ്തു. എന്നാല്‍ ആദ്യം വീഡിയോ ഇട്ട ചില ഇന്‍ഫ്ലുവന്‍സേഴ്‌സ് വളരെ പെട്ടെന്ന് അത് ഡിലീറ്റ് ചെയ്തു. അത് നയന്‍താരയുടെ അഭ്യര്‍ഥന പ്രകാരമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
പരിപാടിയില്‍ വൈകി എത്തിയതിന്റെ പേരില്‍ നയന്‍താരയ്‌ക്കെതിരെ യൂട്യൂബര്‍മാര്‍ പറഞ്ഞു. മാത്രമല്ല നയന്‍താര ഒരു സാധാരണക്കാരി അല്ലെന്നാണ് ഒരു യൂട്യൂബര്‍ പറഞ്ഞിരിക്കുന്നത്. നയന്‍താര വിളിച്ച് വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നതായിട്ടാണ് ഇദ്ദേഹം പറയുന്നത്. നയന്‍താരയെയും അവരുടെ ബിസിനസ് ചടങ്ങിനെയും വിമര്‍ശിച്ച് ഇന്‍സ്റ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയും വീഡിയോ പങ്കുവെച്ചിരുന്നു. അത് ഡിലീറ്റ് ചെയ്താല്‍ പണം നല്‍കാമെന്ന് നടി പറഞ്ഞു. എന്നാല്‍ ഇത് ഡിലീറ്റ് ചെയ്യാന്‍ താന്‍ വിസമ്മതിച്ചെന്നും തുടര്‍ന്ന് അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ തന്നോട് വീണ്ടും അഭ്യര്‍ത്ഥിക്കുകയായിരുന്നു. പിന്നീട് താന്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് സ്‌ട്രൈക്ക് നല്‍കുകയും അത് ഡിലീറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് യൂട്യൂബര്‍ പറയുന്നത്. തന്റെ സ്വാധീനം ഉപയോഗിച്ച് നയന്‍താരയുടെ ഈ പ്രവൃത്തിയെ വിമര്‍ശിക്കാന്‍ ഉയര്‍ത്തിക്കാട്ടിയ യൂട്യൂബറുടെ ധൈര്യത്തെ അഭിനന്ദിക്കുകയാണ് ആരാധകര്‍. ഒപ്പം നയന്‍താരയുടെ പ്രവൃത്തിയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനവും ഉയരുന്നു.