Entertainment

ഇഷാനിക്ക് വിവാഹം ? കമ്പനി ഉടമ, പ്രെെവറ്റ് ജീവിതം; താര കുടുംബത്തിൽ അടുത്ത കല്യാണം ലോഡിം​ഗ്

മലയാളികൾക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. നാല് പെൺമക്കളും ഭാര്യയും അടങ്ങുന്ന ഈ കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. അടുത്തിടെ ആയിരുന്നു മക്കളിൽ ഒരാളായ ദിയ കൃഷ്ണയുടെ വിവാഹം. ഇത് സോഷ്യൽ മീഡിയയിൽ വലിയ ആഘോഷമായിരുന്നു. ഇതിന് പിന്നാലെ തന്നെ അടുത്ത വിവാഹം അഹാനയുടേതാണോ , ഇഷാനിയുടേതാണോ എന്ന ചർച്ചകൾ ചൂടുപിടിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇഷാനിയുടെ വിവാഹമായിരിക്കും ഇനി അടുത്തതെന്ന് ഉറപ്പിക്കുകയാണ് സോഷ്യൽ മീഡിയ. ഇഷാനി പ്രണയത്തിലാണെന്നും കാമുകനെ കണ്ടെത്തി എന്നൊക്കെയാണ് പല കമന്റുകളും പോസ്റ്റുകളും.

ഇഷാനിയുടെ സുഹൃത്തായ അർജുനാണ് താര കുടുംബത്തിലെ പുതിയ മരുമകൻ എന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തുന്നത്. നേരത്തെ ഇരുവരും ഒന്നിച്ചുള്ള പോസ്റ്റ് ഇഷാനി പങ്കുവെച്ചപ്പോൾ അത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ‘ചിയേഴ്‌സ് ടു 25, ഒന്നിച്ചുള്ള ചിരികളും സാഹസികതകളും മറക്കാനാവാത്ത നിമിഷങ്ങളും ഇവിടെ തന്നെയുണ്ട്. കൂടാതെ, നിങ്ങള്‍ എല്ലാം കണ്ടുപിടിച്ചതായി നടിക്കാന്‍ തുടങ്ങേണ്ട സമയമാണിത്’, എന്നായിരുന്നു അർജുനൊപ്പമുള്ള പോസറ്റ് പങ്കുവെച്ച് ഇഷാനി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ഇഷാനിയുടെ വിവാഹം നടക്കാൻ പോകുന്നുവെന്ന തരത്തിൽ കമന്റുകൾ രേഖപ്പെടുത്തിയത്. ഇപ്പോൾ ആ ചർച്ചകൾ വീണ്ടും ചൂടുപിടിക്കുകയാണ്.

താര കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് അർജുൻ. ഇവരുടെ വീട്ടിൽ അടുക്കള പുതുക്കിപ്പണിയുകയാണ്. ഇത് ചെയ്യുന്നത് അർജുന്റെ ഇന്റീരിയർ ഡിസെെൻ കമ്പനിയാണ്. ഇന്ത്യയിലും യുഎഇയിലും പ്രവർത്തിക്കുന്ന ഇന്റീരിയർ ഡിസെെൻ കമ്പനിയാണ് അർജുന്റേത്. ഈ കമ്പനിയുടെ സഹ സ്ഥാപകൻമാരിൽ ഒരാളാണ് അർജുൻ. പ്രെെവറ്റ് ജീവിതമാണ് അർജുൻ ആ​ഗ്രഹിക്കുന്നത്. അപൂർവമായി ഇഷാനിയുടെ വ്ലോ​ഗുകളിലും പോസ്റ്റുകളിലും അർജുനെ കാണാറുള്ളൂ. അതേസമയം ഇഷാനിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. അഹാനയുമായും അടുത്ത സൗഹൃദം അർജുനുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഇതുവരെ ഇഷാനി പ്രതികരിച്ചിട്ടില്ല. പ്രണയത്തെക്കുറിച്ചോ, വിവാഹത്തെക്കുറിച്ചോ ഒന്നും ഇഷാനി വിശേഷങ്ങൾ പങ്കുവെച്ചിട്ടില്ല.

സെപ്റ്റംബർ 5ന് ആയിരുന്നു ദിയ കൃഷ്ണയുടെയും അശ്വിന്റെയും വിവാഹം. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമടങ്ങിയ ലളിതമായ ചടങ്ങുകളായിരുന്നു നടന്നത്. തിരുവനന്തപുരം സ്വദേശിയായ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണ് അശ്വിൻ. അഹാന, ഇഷാനി, ഹൻസിക, ദിയ എന്നിവരാണ് കൃഷ്ണ കുമാറിന്റെ മക്കൾ. കൃഷ്ണകുമാറിന്‍റെ വഴിയെയാണ് അഹാന കൃഷ്ണ സിനിമയില്‍ എത്തിയത്. ഇഷാനി ഒണ്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചിരുന്നു.