ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവമാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രധാന വാര്‍ത്ത. മാധ്യമങ്ങളില്‍ സെയ്ഫും കുടുംബവും നിറഞ്ഞുനില്‍ക്കുകയാണ്. അതോടൊപ്പം തന്നെ മുംബൈയിലെ പാപ്പരാസി കള്‍ച്ചര്‍ മൂലം പ്രശ്‌നത്തിലായിരിക്കുകയാണ് സെയ്ഫിന്റെ കുടുംബം. അവരുടെ ഓരോ നീക്കങ്ങളും പാപ്പരാസി സമൂഹമാധ്യമത്തില്‍ പങ്കുവെക്കുന്നുണ്ട്.
അഞ്ച് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് സെയ്ഫ് ആശുപത്രി വിട്ടത്. പ്രതിസന്ധികള്‍ നേരിടുന്ന സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂര്‍ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ, വീണ്ടും ഇതേ കാര്യം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് കരീന. ഒരു മീഡിയ പോര്‍ട്ടലില്‍ നിന്നുള്ള വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് കരീന പോസ്റ്റ് ഇട്ടത്. എന്നാല്‍ പിന്നീട് ഇത് പിന്‍വലിക്കുകയും ചെയ്തു. സെയ്ഫിന്റെയും കരീനയുടെയും കുട്ടികള്‍ക്കായി പുതിയ കളിപ്പാട്ടങ്ങള്‍ കൊണ്ടുവരുന്നു എന്ന പേരില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചാണ് നടി പ്രതികരിച്ചത്.
‘ഇതൊന്ന് നിര്‍ത്തൂ, നിങ്ങള്‍ക്ക് ഹൃദയമില്ലെ, ദൈവത്തെ ഓര്‍ത്ത് ഞങ്ങളെ വെറുതെ വിടൂ’ എന്നാണ്. എന്നാല്‍ പിന്നീട് ഈ പോസ്റ്റ് അപ്രത്യക്ഷമായി.
അതേസമയം, വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ പ്രതി അതിക്രമിച്ചു കയറി നടനെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. താരത്തിന്റെ നാലുവയസുകാരനായ മകന്‍ ജഹാംഗീറിന്റെ മുറിയിലേക്കാണ് അക്രമി ആദ്യം പ്രവേശിച്ചത്. കുട്ടിയെ പരിചരിക്കുന്ന നഴ്സിങ് സ്റ്റാഫ് ഏലിയാമ്മ ഫിലിപ്പ്‌സാണ് പ്രതിയെ ആദ്യം നേരില്‍ കണ്ടത്. ആറ് തവണ കുത്തേറ്റ നടന്റെ രണ്ടു മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നു. നട്ടെല്ലിനും സുഷുമ്നാ നാഡിക്കും സാരമായ പരിക്കേറ്റിരുന്നു.
ദിവസങ്ങള്‍ നീണ്ട ഊര്‍ജിത അന്വേഷണത്തിനൊടുവിലാണ് പ്രതിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് എന്ന പ്രതി ബംഗ്ലാദേശ് സ്വദേശിയാണ്. ബിജോയ് ദാസ്, വിജയ് ദാസ് എന്നീ വ്യാജ പേരുകളിലാണ് ഇയാള്‍ ഇന്ത്യയില്‍ കഴിഞ്ഞത്.