കഴിഞ്ഞ ദിവസമാണ് ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന ചിത്രം എത്തിയത്. തീയറ്ററിൽ തന്നെ വലിയ തോതിലുള്ള സ്വീകാര്യത ആയിരുന്നു ഈ ചിത്രത്തിന് ലഭിച്ചിരുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് അടക്കം സോഷ്യൽ മീഡിയയിലും വലിയ വാർത്തയായി മാറിയിരുന്നു ഓ ടി ടി യിൽ ഈ ചിത്രം എത്തിയതോടെ പ്രേക്ഷകർ വലിയ ഇഷ്ടത്തോടെ ഈ സിനിമ ഏറ്റെടുക്കുകയാണ് ഈ ചിത്രം ഓ ടി ടി യിൽ എത്തിയതോടെ ഏറ്റവും കൂടുതൽ ആളുകളും സംസാരിക്കുന്നത് സാഗർ സൂര്യ എന്ന നടനെ കുറിച്ചാണ്
മലയാളികൾക്ക് എല്ലാം വളരെ സുപരിചിതനായി നടനാണ് സാഗർ സൂര്യ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത തട്ടിയും മുട്ടിയും എന്ന പരമ്പരയിൽ ഒരു ഹാസ്യതര കഥാപാത്രമായ എത്തിയ സാഗർ സൂര്യ തുടർന്ന് ബിഗ്ബോസ് റിയാലിറ്റി ഷോയുടെ ഭാഗമായതോടെയാണ് ആളുകൾക്ക് പരിചിതനായി മാറിയത് എന്നാൽ ഇപ്പോൾ ഇതാ ശ്രദ്ധ നേടുന്നത് അതേ സാഗർസൂര്യയുടെ വില്ലൻ വേഷമാണ് സാഗർ ഇത്രയും മികച്ച രീതിയിൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നും സാഗരനെ പോലെയുള്ള ഒരു നടനാണ് ഇന്ന് മലയാള സിനിമയ്ക്ക് ആവശ്യമെന്നും മലയാള സിനിമയിൽ നല്ലൊരു ഭാവി തന്നെ സാഗറിൽ ഉണ്ട് എന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്.
തട്ടിയും മുട്ടിയും എന്ന പരിപാടിയിൽ കണ്ട ആ കോമഡി കാരനായ ചെറുപ്പക്കാരൻ തന്നെയാണോ ഇത് എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട് അതിൽ നിന്നും എത്രത്തോളം മാറ്റമാണ് ഇപ്പോൾ നടന്ന ഉണ്ടായത് എന്നും വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല ഈ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് സാഗർ ആണ് എന്നും പലരും പറയുന്നുണ്ട് അത്രത്തോളം മാറ്റമാണ് സാധാരണ ഉണ്ടായത് എന്നാണ് സോഷ്യൽ മീഡിയ ഒന്നാകെ പറയുന്നത്..