നിർമാതാവ് ജോർജിന്റെ മകളുടെ വിവാഹത്തിന് നടൻ അസീസ് നെടുമങ്ങാട് ബെൻസ് കാറിലെത്തിയ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറൽ ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് താരം സമൂഹമാധ്യമങ്ങളിൽ വൻ വിമർശനമാണ് നേരിടുന്നത്. വിമർശനങ്ങൾ കടുത്തതോടെ താരം തന്നെ വിശദീരണവുമായി എത്തിയിരിക്കുകയാണ്.
ജോർജിന്റെ മകളുടെ വിവാഹത്തിന് അസീസ് എത്തിയത് ഒരു ബെൻസ് കാറിൽ ആയിരുന്നു. അസീസ് ബെൻസ് കാർ ഓടിച്ചെത്തുന്നതും പാർക്ക് ചെയ്യാൻ നൽകിയിട്ട് വിവാഹ വേദിയിലേക്ക് കയറിപ്പോകുന്നതുമായ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ‘മമ്മൂക്കയെ പോലെ ബെൻസ് കാർ ഓടിച്ച് ജോർജേട്ടന്റെ മകളുടെ വിവാഹത്തിന് അസീസ് നെടുമങ്ങാട് എത്തിയപ്പോൾ’ എന്ന ക്യാപ്ഷനോടെ വന്ന വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് വിമർശനവുമായി എത്തുന്നത്. എന്നാൽ അസീസ് നല്ല കഴിവുള്ള നടനാണെന്നും, ക്യാപ്ഷൻ മോശമായി പോയെന്നുള്ള തരത്തിലും ചർച്ചകൾ സജീവമാണ്.
View this post on Instagram
വിമർശനങ്ങൾ ശക്തമായതോടെയാണ് വീഡിയോയ്ക്ക് താഴെ അസീസ് വിശദീകരണം നൽകിയത്. ‘കാറിൽ വന്നത് ഇഷ്ടപെടാത്ത സഹോദരങ്ങളെ അത് എന്റെ കാർ അല്ല, ഒരു സുഹൃത്തിന്റെ കാർ ആണ്, ഇനി അതിന്റെ പേരിൽ ആരും എന്നെ ക്രൂശ്ശിക്കരുത്.’ അസീസ് പറഞ്ഞു. അസീസ് കാറിൽ വന്നതിന് എന്തിനാണ് മമ്മൂട്ടിയോട് ഉപമിക്കുന്നത്, അസൂയയുള്ളവരാണ് നെഗറ്റീവ് കമന്റ്റ് ഇടുന്നതെന്ന തരത്തിൽ അസീസിനെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകളും വിഡിയോയുടെ താഴെ കാണാം.
STORY HIGHLIGHT: azees nedumangad benz wedding controversy