അജിത്ത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിഡാമുയര്‍ച്ചി. ഫെബ്രുവരി ആറിനാണ് ചിത്രത്തിന്റെ റിലീസ്. അജിത്ത് കുമാറിന്റെ വിഡാമുയര്‍ച്ചി സിനിമയുടെ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. യുഎസ്എയില്‍ വിഡമുയര്‍ച്ചി സിനിമയുടെ ബുക്കിംഗ് തുടങ്ങുക ജനുവരി ഇരുപത്തിനാലിനായിരിക്കും.
തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്ളകിസിലൂടെയാകും ഒടിടിയില്‍ എത്തുക എന്നത് വിഡാമുയര്‍ച്ചിയില്‍ പ്രതീക്ഷയുണ്ടാക്കുന്നതാണ്. അജിത്തിന്റെ വിഡാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയി. അസെര്‍ബെയ്‍ജാനില്‍ വിഡാമുയര്‍ച്ചി സിനിമയുടെ ചിത്രീകരണ വാര്‍ത്തകള്‍ നിരന്തരം ചര്‍ച്ചയായി. എന്നാല്‍ പലപ്പോഴും ചിത്രീകരണം തടസ്സപ്പെട്ടു. ചിത്രീകരണത്തിനിടെ വിഡാ മുയര്‍ച്ചിയുടെ ഒരാള്‍ മരിക്കുകയും ചെയ്‍തു. കലാസംവിധായകൻ മിലനാണ് ഹൃദയാഘാതത്താല്‍ മരിച്ചത്. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്‍തു. ഒടുവില്‍ ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു. ഒടുവില്‍ അജിത്തിന്റെ വിഡാമുയര്‍ച്ചി എന്ന സിനിമ റിലീസിന് തയ്യാറായതിന്റെ ആവേശത്തിലാണ് ആരാധകര്‍.
Get ready, USA! 🇺🇸 VIDAAMUYARCHI bookings open from Jan 24th! 🎟️ Secure your seats now and witness the power of perseverance in theatres near you. 🤩
FEB 6th 🗓️ in Cinemas Worldwide 📽️✨#Vidaamuyarchi #Pattudala #EffortsNeverFail#AjithKumar #MagizhThirumeni @LycaProductions… pic.twitter.com/9hQ0ntOkEy
— Film Distribution Network (@fdn_movies) January 22, 2025
അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയതും ശ്രദ്ധയാകര്‍ഷിച്ചതും മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. സംവിധാനം എച്ച് വിനോദായിരുന്നു നിര്‍വഹിച്ചത്. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രധാന പ്രമേയം.
ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ശ്രീ ഗണേഷ് ‘കുരുതി ആട്ട’ത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ്. സംവിധായകനായി ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം ‘തോട്ടക്കള്‍’ ആണ്. സംവിധായകൻ ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ ‘കുരുതി ആട്ടം’ ആണ്. തമിഴകത്തിന്റെ അഥര്‍വ നായകനായി എത്തിയ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുള്ളതിനാലാണ് അത്തരം വാര്‍ത്ത പ്രചരിക്കുന്നത്.
content highlight: ajith-kumar-starrer-vidaamuyarchi