ഒരു വ്യക്തിയുടെ സൗന്ദര്യത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് പുരികങ്ങൾ എന്നു പറയുന്നത്. ഇങ്ങേയറ്റം പുരികം ഒന്ന് ത്രെഡ് ചെയ്യുമ്പോൾ തന്നെ നമ്മുടെ സൗന്ദര്യത്തിൽ വരുന്ന മാറ്റം നമുക്ക് കാണാൻ സാധിക്കും പലർക്കും ഇന്ന് നേരിടുന്ന വലിയൊരു പ്രശ്നമെന്നത് പുരികങ്ങൾക്ക് ഒഴിഞ്ഞുപോകുന്നു എന്നതാണ് അത് ഒരു വലിയ പ്രശ്നം തന്നെയാണ്. അതിനുള്ള ചില ടിപ്പുകളെ കുറിച്ചാണ് പറയുന്നത്. ഭംഗിയുള്ള പുരികങ്ങൾ നേടാൻ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ടിപ്പുകൾ
പണ്ടുമുതൽ പുരികങ്ങൾ വളരുന്നതിൽ ഏറ്റവും കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്ന ഒരു മാർഗമാണ് ആവണക്കെണ്ണ ആവണക്കെണ്ണ ഉപയോഗിക്കുമ്പോൾ വലിയ മാറ്റം തന്നെയാണ് പുരികങ്ങൾക്ക് വരുന്നത് ഇതിനോടൊപ്പം കുറച്ച് വെളിച്ചെണ്ണ കൂടി മിക്സ് ചെയ്തു പുരികങ്ങളിൽ മസാജ് ചെയ്ത 15 മിനിറ്റ് വയ്ക്കുകയാണെങ്കിൽ നല്ല മാറ്റം കാണാൻ സാധിക്കും ഇത് പുരികങ്ങളുടെ വളർച്ചയെ സഹായിക്കുകയും ചെയ്യും
ഇളം ചൂടുള്ള ഒലിവ് ഓയിൽ പുരികത്തിൽ പുരട്ടി മസാജ് ചെയ്യുകയാണെങ്കിൽ പുരികങ്ങൾ വളരുകയും പുരകം കൊഴിയുന്നത് കുറയുകയും ചെയ്യും അതിലേക്ക് കുറച്ച് തേൻ കൂടി ചേർത്ത് ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത് രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ഇത് പുരട്ടുകയാണെങ്കിൽ രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയണം
മങ്ങിയ നിറമുള്ള പുരികങ്ങൾ ആണെങ്കിൽ അത് കറുത്തതാക്കാൻ കാപ്പിപ്പൊടി സഹായിക്കും ഇതിനുവേണ്ടി കാപ്പിപ്പൊടി കുറച്ച് പെട്രോളിയം ജെല്ലി വെളിച്ചെണ്ണ എന്നിവ നന്നായി ഇളക്കി യോജിപ്പിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കണം. ശേഷം ഇത് ഇടയ്ക്കിടെ പുരികത്തിൽ പുരട്ടി കൊടുക്കാവുന്നതാണ്