നിരവധി പ്രൊജക്ടുകളാണ് നടൻ പ്രഭാസിന്റേതായി ഇനി വരാനുള്ളത്. അക്കൂട്ടത്തിൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സീതാ രാമം എന്ന ചിത്രത്തിന്റെ സംവിധായകൻ ഹനു രാഘവപുടിയ്ക്ക് ഒപ്പമുള്ള ചിത്രം. ഫൗജി എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഒരു പീരിഡ് ഹിസ്റ്റോറിക്കൽ ഡ്രാമ ആയാണ് ചിത്രമൊരുങ്ങുന്നത്. അടുത്തിടെ ഒരഭിമുഖത്തിൽ ഹനു രാഘവപുടി ‘ഫൗജി’യെക്കുറിച്ചുള്ള അപ്ഡേറ്റും പങ്കുവച്ചിരുന്നു.
ഇതുവരെ കാണാത്ത ദൃശ്യാനുഭവം ആയിരിക്കും ചിത്രമെന്നാണ് സംവിധായകൻ പറയുന്നത്. ‘പ്രഭാസിനൊപ്പമുള്ള എന്റെ ചിത്രം വളരെ സർപ്രൈസായിരിക്കും. ഈ സിനിമയ്ക്ക് വേണ്ടി ഇതുവരെ കാണാത്ത ഒരു ലോകം തന്നെ ഞങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അത് എല്ലാവരെയും അത്ഭുതപ്പെടുത്തും’- ഹനു രാഘവപുടി പറഞ്ഞു.
1970 കളിൽ നടക്കുന്ന കഥയാണ് ഫൗജിയുടേത്. ഒരു സൈനികന്റെ ജീവിതമാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ട്. ഇമാൻവിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് ചിത്രം നിര്‍മിക്കുന്നു. മിഥുൻ ചക്രവർത്തിയും ജയപ്രദയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദ് രാജാസാബ് ആണ് പ്രഭാസിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
content highlight : hanu-raghavapudi-shares-update-on-prabhas-starrer