Pravasi

അബുദാബിയിൽ താമസിക്കുന്നവർക്ക് ഇത് സന്തോഷവാർത്ത ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരത്തിലാണ് നിങ്ങൾ

അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം ഏതാണ് എന്ന് ചോദിച്ചാൽ ഇപ്പോൾ അബുദാബി എന്ന് പറയേണ്ട അവസ്ഥയാണ് കാരണം ഇപ്പോൾ ഒമ്പതാമത്തെ തവണയാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലമായി അബുദാബി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. റേറ്റിംഗ് ഏജൻസിയായ നമ്പിയോ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിലാണ് അബുദാബി ഇത്തവണയും ഒന്നാമതായി ഇടം പിടിച്ചിരിക്കുന്നത് അബുദാബിയിൽ താമസിക്കുന്ന എല്ലാവർക്കും ഇത് വളരെയധികം സന്തോഷം നിറയ്ക്കുന്ന ഒരു വാർത്ത തന്നെയാണ്

ആകെ 382 ഓളം നഗരങ്ങളാണ് ഈ ഒരു പട്ടികയിൽ ഉള്ളത്.. 2017 മുതൽ തുടർച്ചയായി ഒമ്പതാമത്തെ തവണ അബുദാബി ഒരു നേട്ടം സ്വന്തമാക്കുകയും ചെയ്തു ഇത് വളരെ അഭിമാനകരമായ ഒരു നിമിഷം തന്നെയാണ് അബുദാബിയിലുള്ള എല്ലാവർക്കും ഷാർജ അഞ്ചാം സ്ഥാനത്തും ദുബായ് നാലാം സ്ഥാനത്തും റാസൽഖൈമയും അജ്മാനും ആറും ഏഴും സ്ഥാനങ്ങളിലും ഉണ്ട് സുരക്ഷാസൂചികയിൽ നൂറിൽ 88.4 പോയിന്റ് ഓളം അബുദാബി സ്വന്തമാക്കുകയും ചെയ്തു.. 83.8 ആണ് ദുബായിക്ക് ലഭിച്ചത്

Latest News