Movie News

അനിരുദ്ധിന്‍റെ മ്യൂസിക്കില്‍ ബാലയ്യയുടെ മാസ്; ടോളിവുഡില്‍ ചുവടുറപ്പിക്കാൻ സംഗീത സംവിധായകന്‍ അനിരുദ്ധ് | anirudh-music

നാനിയുടെ ജേഴ്‌സിയാണ് അനിരുദ്ധിന്‍റെ ആദ്യമായി ശ്രദ്ധിക്കപ്പെട്ട തെലുങ്ക് ആല്‍ബം.

ചെന്നൈ: ജൂനിയര്‍ എന്‍ടിആര്‍ നായകനായ ദേവാര: പാര്‍ട്ട് 1ലൂടെ ടോളിവുഡിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ സംഗീത സംവിധായകന്‍ അനിരുദ്ധ് അവിടെ ചുവടുറപ്പിക്കുകയാണ്. 2018 ൽ പവൻ കല്യാണിന്‍റെ അജ്ഞാതവാസിയിലൂടെയാണ് അനിരുദ്ധ് ടോളിവുഡില്‍ ആദ്യം എത്തിയത്. നാനിയുടെ ജേഴ്‌സിയാണ് അനിരുദ്ധിന്‍റെ ആദ്യമായി ശ്രദ്ധിക്കപ്പെട്ട തെലുങ്ക് ആല്‍ബം.

അനിരുദ്ധ് ടോളിവുഡിൽ ഇപ്പോള്‍ തുടര്‍ച്ചയായ ചിത്രങ്ങള്‍ ഏറ്റെടുക്കുന്നു എന്നാണ് വിവരം. വിജയ് ദേവരകൊണ്ടയുടെ സ്പൈ ത്രില്ലർ വിഡി 12 കൂടാതെ, അനിരുദ്ധ് വരാനിരിക്കുന്ന ശ്രദ്ധേയമായ വമ്പൻ ചിത്രം ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.

സംവിധായകൻ ഗോപിചന്ദ് മലിനേനിക്കൊപ്പം നന്ദമുരി ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിനായി അനിരുദ്ധിന് ഒരുങ്ങുന്നു എന്നാണ് വിവരം. കഴിഞ്ഞ നാല് ചിത്രങ്ങളോളം തമന്‍ ആയിരുന്നു ബാലയ്യ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍. അതിനാല്‍ തന്നെ നന്ദമുരി തമന്‍ എന്ന് പോലും ഒരുഘട്ടത്തില്‍ ബാലയ്യ തമനെ വിളിച്ചിരുന്നു.

തമന് പകരം അനിരുദ്ധ് ബാലകൃഷ്ണ ചിത്രത്തില്‍ എത്തുന്നത് വന്‍ ആകാംക്ഷയാണ് ടോളിവുഡില്‍ ഉണ്ടാക്കിയിരിക്കുന്നത്. നേരത്തെ വീര സിംഗ റെ‍ഡ്ഡി ചിത്രത്തിലാണ് ഗോപിചന്ദ് മലിനേനിയും ബാലകൃഷ്ണയും ഒന്നിച്ചത്. അഖണ്ഡ 2 എന്ന ചിത്രത്തിന്‍റെ ഷൂട്ടിലാണ ഇപ്പോള്‍ ബാലയ്യ ഇതിന് ശേഷമായിരിക്കും ഗോപിചന്ദ് മലിനേനിയുമായി പുതിയ ചിത്രം ബാലയ്യ ചെയ്യുക എന്നാണ് വിവരം.

അതേ സമയം ജയിലര്‍ 2 അടക്കം വന്‍ ചിത്രങ്ങളുടെ ഒരു നിര തന്നെ അനിരുദ്ധിന്‍റെതായി വരാനുണ്ട്. നേരത്തെ ഇറങ്ങിയ ജയിലര്‍ 2 അനൗണ്‍സ്മെന്‍റ് വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദളപതി 69, വിഡാമുയര്‍ച്ചി തുടങ്ങിയ ചിത്രങ്ങളും അനിരുദ്ധിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഷാരൂഖിന്‍റെ ചിത്രം അടക്കം ബോളിവുഡ് പ്രൊജക്ടുകളിലും അനിരുദ്ധ് കൈ കൊടുത്തിട്ടുണ്ടെന്നാണ് വിവരം.

content highlight : anirudh-music-for-nandamuri-balakrishna-next-film-with-director-gopichand-malineni