ഹൈദരാബാദ്: ഇൻഡിഗോ എയർലൈൻസിന്റെ ദോഹയിൽ നിന്നും ഹൈദരാബാദിലേക്കുള്ള വിമാനത്തിൽ എത്തിയ ഒട്ടുമിക്ക യാത്രക്കാരും വിമാനത്താവളത്തിലേക്ക് ഇറങ്ങിയ സമയത്ത് ഒന്ന് ഞെട്ടുകയാണ് ഉണ്ടായത് അതിന്റെ പ്രധാനമായ കാരണം പലരുടെയും ലഗേജുകൾ വിമാനത്തിൽ എത്തിയില്ല എന്നത് തന്നെയായിരുന്നു.. വിമാനത്തിൽ സ്ഥലമില്ലാത്തതുകൊണ്ട് ലഗേജുകൾ ദോഹയിൽ തന്നെ വയ്ക്കുകയായിരുന്നു എയർലൈൻസ് ചെയ്തത് എന്നാൽ വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരൻ തനിക്കുണ്ടായി മോശമനുഭവത്തെക്കുറിച്ച് വിവരിച്ചുകൊണ്ട് ഒരു കുറിപ്പ് തന്നെ ഇൻഡിഗോ വിമാനത്തിനെതിരെ പങ്കുവെച്ചിരുന്നു
യാത്രക്കാരോട് ഈ ഒരു വിവരം പറയാനുള്ള മര്യാദ പോലും കാണിച്ചിരുന്നില്ല ഇൻഡിഗോ വിമാന കമ്പനിക്കാർ എന്നായിരുന്നു അദ്ദേഹം കുറിപ്പിൽ പറഞ്ഞത് തന്റെ മോശം അനുഭവത്തെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചിരുന്നു യാത്രക്കാർ ചോദിച്ചപ്പോൾ ഓൺലൈൻ നൽകിയ മറുപടി അവശനീയമാണ് എന്നും കുറിപ്പ് പങ്കുവെച്ച മദൻകുമാർ പറഞ്ഞു വിമാനത്തിൽ സ്ഥലം ഇല്ലെന്നാണ് ലഗേജ് കൊണ്ടുവരാൻ സാധിക്കാത്തതിൽ എയർലൈൻ നൽകിയ മറുപടി പലയാത്രക്കാരുടെയും ലഗേജുകൾ കാണാതായതോടെയാണ് സ്റ്റാഫിനോട് ഈ വിവരം ചോദിക്കുന്നത്. ഇൻഡിഗോ വിമാനത്തിൽ നിന്നും ഉണ്ടായത് വളരെ മോശമായ ഒരു അനുഭവമാണ് എന്ന് തന്നെയാണ് ഈ ഒരു കുറിപ്പിലൂടെ അദ്ദേഹം ചൂണ്ടി കാണിക്കുന്നത് പലരും ഈ വിഷയം അറിഞ്ഞിരുന്നില്ല എന്നാൽ ഇതേഹത്തിന്റെ കുറിപ്പ് പുറത്ത് വന്നതോടെ ഈ വിഷയം ഇപ്പോൾ വലിയതോതിൽ ചർച്ചയാവുകയാണ് വിമാന കമ്പനി ഇതിനോടകം തന്നെ മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്