Movie News

സിന്ദഗി നാ മിലേഗി ദൊബാരയുടെ രണ്ടാം ഭാഗം വരുന്നു? സൂചന നല്‍കി വീഡിയോ | zindagi na milegi dobara 2 soon

രണ്ടാം ഭാഗത്തിന് വേണ്ടി ആത്മാവുള്ള ഒരു പ്രമേയം കിട്ടിയാല്‍ ചിത്രം ആരംഭിക്കും

മുംബൈ: സോയ അക്തര്‍ സംവിധാനം ചെയ്ത സിന്ദഗി നാ മിലേഗി ദൊബാര 2011 ഓഗസ്റ്റ് 15-നാണ് പുറത്തിറങ്ങിയത്.  ഈ ചിത്രം വന്‍ വിജയമാണ് ബോക്സോഫീസില്‍ നേടിയത്. ഹൃത്വിക് റോഷൻ, ഫർഹാൻ അക്തർ, അഭയ് ഡിയോൾ, കത്രീന കൈഫ്, കൽക്കി കൊച്ച്ലിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇപ്പോള്‍  ഹൃത്വിക് റോഷൻ, ഫർഹാൻ അക്തർ, അഭയ് ഡിയോൾ എന്നിവര്‍ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ചിത്രത്തിന്‍റെ രണ്ടാം ഭാഗം സംബന്ധിച്ച് സൂചന നല്‍കുകയാണ്. ‘ദ ത്രീ മസ്കറ്റിയേഴ്‌സ്’ എന്നതിന്‍റെ കൈയ്യെഴുത്ത് പ്രതി നോക്കി തങ്ങളുടെ ഭാവങ്ങള്‍ ഇടുന്നതാണ് വീഡിയോയില്‍.

ഫറന്‍ അക്തര്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സോയ അക്തറിനെ ടാഗ് ചെയ്ത് ‘എന്തെങ്കിലും അടയാളം കാണുന്നുണ്ടോ?’ എന്നും ഫറാന്‍ ചോദിക്കുന്നുണ്ട്. എന്തായാലും സിന്ദഗി നാ മിലേഗി ദൊബാരയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് വീഡിയോയുടെ അടിയിലുള്ള പ്രേക്ഷക പ്രതികരണങ്ങള്‍.

സംവിധായിക സോയ അക്തറിനോട്  സിന്ദഗി നാ മിലേഗി ദൊബാരയുടെ രണ്ടാം ഭാഗം സംബന്ധിച്ച് നിരവധി തവണ സംസാരിച്ചിട്ടുണ്ട്. കുറച്ച് നാള്‍ മുന്‍പ് എഎൻഐയോട് സോയ പറഞ്ഞത്, “അതെ, ഈ ചിത്രത്തിനായുള്ള ആവശ്യം എല്ലായ്‌പ്പോഴും ഉയർന്നുവരുന്നു, എല്ലാവർക്കും താൽപ്പര്യമുണ്ട്.”

“ആ സിനിമ ഞങ്ങൾക്ക് വളരെ വിലപ്പെട്ടതാണ്. അതിനാല്‍ രണ്ടാം ഭാഗത്തിന് വേണ്ടി ആത്മാവുള്ള ഒരു പ്രമേയം കിട്ടിയാല്‍ ചിത്രം ആരംഭിക്കും. പണത്തിന് വേണ്ടി മാത്രം രണ്ടാം ഭാഗം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പ്രേക്ഷകർ രണ്ടാമത്തേത് കാണാൻ വരുമ്പോൾ. അവർക്ക് ഒരു പ്രതീക്ഷയുണ്ടാകും, ഞങ്ങൾ അത് അവർക്ക് നൽകണം, അല്ലാത്തപക്ഷം അവർ സന്തുഷ്ടരായിരിക്കില്ല” സോയ അന്ന് പറഞ്ഞു.

content highlight : zindagi-na-milegi-dobara-2-soon-hrithik-roshan-farhan-akhtar-abhay-deol-have-a-teaser