ഇന്ന് ഏറ്റവും കൂടുതൽ ആളുകളും അനുഭവിക്കുന്ന വലിയൊരു പ്രശ്നമാണ് സൂര്യന്റെ അമിതമായ വെയിൽ ശരീരത്തിലേക്ക് ഏൽക്കുക എന്നത്. ഇത് കാരണം നിരവധി ചർമ പ്രശ്നങ്ങളാണ് ഉണ്ടാവുന്നത് പലർക്കും ക്യാൻസർ പോലെയുള്ള മഹാ വ്യാധികൾ പോലും ഈ ഒരു കാര്യം കൊണ്ട് ഉണ്ടാവാറുണ്ട് എല്ലാത്തിലും ഉപരി നമ്മുടെ ചർമ്മം വളരെ പെട്ടെന്ന് തന്നെ ഇരുണ്ടു പോകുന്ന ഒരു കാഴ്ചയും കാണാം ഇതിൽ നിന്നുമൊക്കെ രക്ഷപ്പെടുവാൻ വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളെ കുറിച്ചാണ് പറയുന്നത്
കടലമാവ് ഫേസ് പാക്ക്
കടലമാവിലേക്ക് കുറച്ച് റോസ് വാട്ടർ ഒഴിച്ച് നന്നായി ഇത് പേസ്റ്റ് പരുവത്തിൽ ആക്കി മുഖത്ത് അപ്ലൈ ചെയ്യാവുന്നതാണ്. കടലമാവിൽ അടങ്ങിയിരിക്കുന്ന സിംഗ് മുഖത്തെ കരുവാളിപ്പ് മാറ്റുകയും മുഖത്തുണ്ടാകുന്ന നിറക്കുറവ് പരിഹരിക്കുകയും ചെയ്യുന്നു
.
ഉരുളക്കിഴങ്ങ് ഫേസ് പാക്ക്
രണ്ട് സ്പൂൺ നാരങ്ങാനീര് എടുത്തതിനുശേഷം അതിലേക്ക് ഉരുളക്കിഴങ്ങ് പേസ്റ്റ് ചേർക്കുക ശേഷം ഈ പാക്ക് നന്നായി പേസ്റ്റ് ആക്കി മുഖത്തും കഴുത്തിലും പുരട്ടുക നന്നായി ഉണങ്ങിയതിനുശേഷം മാത്രമേ ഇത് കഴുകി കളയാൻ പാടുള്ളൂ. നാരങ്ങയുടെ സംയുക്തങ്ങളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് ചർമ്മത്തിലെ പാടുകൾ മാറ്റാൻ സഹായിക്കുന്നുണ്ട്.
ഓട്സ് ഫെയ്സ് പാക്ക്
രണ്ട് സ്പൂൺ ഓട്സും അല്പം തൈരും യോജിപ്പിച്ച് ഒരു പാക്ക് ഉണ്ടാക്കുക ഇത് മുഖത്തും കഴുത്തിലും പുരട്ടുക നന്നായി ഉണങ്ങിയതിനുശേഷം ഇത് കഴുകി കളയാവുന്നതാണ് ചർമത്തിന് നിറം വർദ്ധിപ്പിക്കുന്നതിൽ ഓട്സ് വലിയ പങ്ക് വഹിക്കുന്നുണ്ട് ഓട്സ് കൊണ്ട് മുഖം കഴുകുകയാണെങ്കിൽ വിറ്റാമിൻ ബി യും സിങ്കും അമിനോ ആസിഡുകളും മുഖത്ത് ലഭിക്കും. ഇതുവഴി മുഖത്തെ കറുത്ത പാടുകൾ പൂർണമായും ഇല്ലാതാവുകയും ചെയ്യും