Pravasi

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് പ്രത്യേക അറിയിപ്പ്

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ആളുകൾ ശ്രദ്ധിക്കേണ്ട പുതിയ ഒരു അറിയിപ്പാണ് ഇപ്പോൾ എയർപോർട്ട് അധികൃതർ അറിയിച്ചിരിക്കുന്നത് സാമൂഹികമാധ്യമങ്ങളിലൂടെയാണ് വിമാനത്താവള അധികൃതർ ഈ അറിയിപ്പ് നൽകിയതും പ്രവാസികൾ അടക്കമുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധയ്ക്ക് വേണ്ടിയാണ് ഈ ഒരു അറിയിപ്പ് നൽകിയിരിക്കുന്നത്.

റിപ്പബ്ലിക് ദിനാചരണ പ്രമാണിച്ച് കൊച്ചി ഉൾപ്പെടെയുള്ള എല്ലാ വിമാനത്താവളങ്ങളിലും വരും ദിവസങ്ങളിൽ സുരക്ഷാ പരിശോധനകൾ ഉണ്ടാകും എന്നാണ് അറിയിക്കുന്നത് ഇത് മൂലം തിരക്ക് വർദ്ധിക്കുന്ന സാഹചര്യങ്ങളിൽ വിമാനത്താവളത്തിലെ വിവിധ പ്രക്രിയകൾക്ക് കൂടുതൽ സമയം ആവശ്യമായി വരും എന്നും അത് കണക്കിലെടുത്ത് പുതിയ അറിയിപ്പ് എല്ലാവരും പാലിക്കണം എന്നും ആണ് പറയുന്നത് കൂടുതൽ സമയം വേണ്ടി വരുന്നത് അതുകൊണ്ടുതന്നെ യാത്രക്കാർ മുൻകൂട്ടി യാത്രകൾ ആസൂത്രണം ചെയ്യണമെന്നും വിമാനത്താവളത്തിൽ നേരത്തെ എത്തണമെന്നുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചിരിക്കുന്നത് സുരക്ഷിതവും സൗകര്യപ്രദവുമായി യാത്രയ്ക്കായാണ് യാത്രക്കാർ നേരത്തെ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നുള്ള ഈ അറിയിപ്പ് വന്നിരിക്കുന്നത്

Latest News