Entertainment

തൃഷ അഭിനയം നിർത്തുന്നു , വിജയ്ക്ക് പിന്നാലെ രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്പ്പ് ?

തമിഴ് സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരമാണ് തൃഷ കൃഷ്ണൻ. തെന്നിന്ത്യയിൽ തന്നെ തൃഷയ്ക്ക് നിരവധി ആരാധകരുണ്ട്. എന്നാൽ ഇപ്പോൾ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് 25 വർഷത്തെ തന്റെ അഭിനയ ജീവിതം തൃഷ അവസാനിപ്പിക്കുന്നു എന്ന അഭ്യൂഹങ്ങളാണ് തമിഴ് സിനിമാ ലോകത്ത് നിന്നും പുറത്തുവരുന്നത്. തമിഴിലെ സിനിമാ നിരീക്ഷന്‍ അന്തനന്റെ വാക്കുകള്‍ ചുവടുപിടിച്ചാണ് പ്രചാരണം കൊഴുക്കുന്നത്. സിനിമയിൽ അഭിനയിച്ചുള്ള ബോറടിയും മടുപ്പും മാനസിക സമ്മർദങ്ങളും കാരണം തൃഷ സിനിമാ ജീവിതം അവസാനിപ്പിക്കുന്നു എന്നിങ്ങനെയായിരുന്നു അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ തീര്‍ക്കുന്ന പ്രൊജക്ടുകള്‍ക്ക് അപ്പുറം തൃഷ പുതിയ കഥകള്‍ കേള്‍ക്കുന്നില്ലെന്നാണ് വിവരം. സിനിമാരംഗം വിടുന്ന കാര്യം തൃഷ അമ്മയുമായി സംസാരിച്ചുവെന്നടക്കം ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യങ്ങളിലൊന്നും ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ചർച്ചകൾ കൊഴുക്കുകയാണ്.

തൃഷ സിനിമ ഉപേക്ഷിച്ച് വിജയ്ക്കൊപ്പം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്നാണ് മറ്റൊരു അഭ്യൂഹം. തൃഷയും വിജയും ഏറെക്കാലമായി വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന താരങ്ങളാണ്. ഇരുവരും തമ്മിൽ പ്രണയമാണെന്നും വിജയ് വിവാഹബന്ധം വേർപ്പെടുത്താൻ പോകുന്നു എന്നിങ്ങനെയുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നടി കീർത്തി സുരേഷിന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ച് പോയതിന് പിന്നാലെ താരങ്ങളെ ചുറ്റിപ്പറ്റിയുള്ള ​ഗോസിപ്പുകൾ കൊഴുക്കുകയായിരുന്നു. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ലിയോ എന്ന സിനിമയിൽ കഴിഞ്ഞവര്‍ഷം ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇപ്പോൾ വിജയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തില്‍ ചേരാന്‍ തൃഷ തീരുമാനിച്ചെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തൃഷ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാലും വിജയ് യുടെ പാർട്ടിയിൽ ചേരില്ല എന്നാണ് ചിലരുടെ നിരീക്ഷണം.

നിലനിൽ സിനിമയിൽ വലിയ തിരക്കുള്ള താരമാണ് തൃഷ കൃഷ്ണൻ. തൃഷ അഭിനയിച്ച് വരുന്നത് സൂര്യ 45 ചിത്രത്തിലാണ്. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നടൻ സൂര്യയ്ക്കൊപ്പമാണ് തൃഷ അഭിനയിക്കുന്നത്. തുടർന്ന്, ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന മാസാണി അമ്മൻ ചിത്രത്തിലും തൃഷ നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ. തൃഷ തെലുങ്ക് സിനിമയും ഉണ്ട്. തെലുങ്കിൽ ചിരഞ്ജീവിക്ക് ജോടിയായി വിശ്വഭംര എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് തൃഷ. ഈ ചിത്രവും ഉടൻ തിയേറ്ററുകളിൽ എത്തും.