രവി മോഹൻ നായകനായി വന്ന ചിത്രമാണ് കാതലിക്കാ നേരമില്ലൈ. വി മോഹന്റെ കാതലിക്കാ നേരമില്ലൈയുടെ കളക്ഷനും പ്രതീക്ഷ നല്‍കുന്നില്ല. വൻ ഹിറ്റായി മാറാൻ ചിത്രത്തിനാകുന്നില്ല. ആകെ നേടിയത് വെറും ഒമ്പത് കോടി മാത്രമാണ്.
നടൻ ജയം രവി അടുത്തിടെയാണ് തന്റെ പേര് രവി മോഹനെന്നാക്കിയത്. രവി മോഹന്റെ കാതിലിക്കാ നേരമില്ലയുടെ സംവിധാനം നിര്‍വഹിച്ചത് കിരുത്തിഗ ഉദയനിധി ആണ്. നിത്യ മേനനാണ് നായികയായി എത്തിയത്. എ ആര്‍ റഹ്‍മാനാണ് സംഗീതം.
രവി മോഹൻ നായകനായി വന്ന ചിതമായി മുമ്പെത്തിയത് ബ്രദറായിരുന്നു. രവി മോഹൻ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ബ്രദര്‍. ബ്രദറിന്റെ പ്രധാന പ്രമേയം സഹോദരി- സഹോദര ബന്ധമാണെന്ന് രവി മോഹൻ വെളിപ്പെടുത്തിയിരുന്നു. സഹോദരിയായി ഭൂമികയാണ് ബ്രദറില്‍ ഉണ്ടാകുക. സഹോദരിയായ റോജയോടുള്ള ബന്ധമാണ് ചിത്രത്തില്‍ തനിക്ക് ഭൂമികയോട് അനുഭവപ്പെട്ടത്. തന്റെ കാഴ്‍ചപ്പാടില്‍ ഒരു മാറ്റം വരുത്തുന്ന സഹോദരിയാണ് ഭൂമികയുടേത്. നിയമ വിദ്യാര്‍ഥിയായിട്ടാണ് ബ്രദറില്‍ നായകനായ താൻ വേഷമിടുന്നത് എന്നും രവി മോഹൻ പറയുകയും ചെയ്‍തിരുന്നു. ചിത്രം വലിയ ഒരു വിജയമായില്ല.
സംവിധായകൻ എം രാജേഷ് കോമഡി സിനിമകള്‍ക്ക് പേരെടുത്തയാളാണെന്ന് രവി മോഹൻ ചൂണ്ടിക്കാട്ടിയിരുന്നു. കുടുംബ ബന്ധങ്ങള്‍ക്കും പ്രധാന്യം നല്‍കുന്ന ചിത്രങ്ങളാണ് രാജേഷിന്റേതെന്നും ജയം രവി വ്യക്തമാക്കിയിരുന്നുന്നു. ബ്രദറിലും അങ്ങനെയാണ്. തന്റെ ആരാധകര്‍ കാത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രമായിരിക്കും ബ്രദറിലേത് എന്നും കുറച്ച് കാലമായി ഇത്തരമൊരു സിനിമ ചെയ്‍തിട്ടെന്നും മനോഹരമായ ഡാൻസ് രംഗങ്ങളും തനിക്ക് ഉണ്ടെന്നും രവി മോഹൻ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതൊന്നും ചിത്രത്തിനെ രക്ഷിച്ചില്ല. പ്രിയങ്ക മോഹൻ നായികയായി വന്ന ചിത്രം പരാജയപ്പെടുകയായിരുന്നു. രവി മോഹൻ നായകനായി വന്ന ചിത്രത്തില്‍ ശരണ്യ പൊൻവണ്ണൻ, വിടിവി ഗണേഷ്, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോള്‍ ഛായാഗ്രാഹണം വിവേകാനന്ദ് സന്തോഷും സംഗീതം ഹാരിസ് ജയരാജും ആണ്.
content highlight: kadhalikka-neramillais-collection-report