Movie News

ഫഹദ് ചിത്രം ‘ഓടും കുതിര ചാടും കുതിര’; റീലീസ് തീയതി…| odum-kuthira-chadum-kuthira

ഫഹദ് വേഷമിട്ടവയില്‍ ഒടുവില്‍ ശ്രദ്ധയാകര്‍ഷിച്ച കഥാപാത്രം തമിഴിലെ വേട്ടയ്യനിലേതായിരുന്നു

ഫഹദ് ഫാസില്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ ഒരുക്കിയ സംവിധായകൻ അല്‍ത്തഫ് സലീമിന്റേതാണ് ഫഹദ് ഫാസില്‍ ചിത്രം എന്നതിനാല്‍ പ്രതീക്ഷ ഏറും.  മെയിലായിരിക്കും റീലീസ് എന്നാണ് ഫഹദ് ചിത്രത്തിന്റെ പുതിയ അപ‍്‍ഡേറ്റ്.

ഫഹദ് വേഷമിട്ടവയില്‍ ഒടുവില്‍ ശ്രദ്ധയാകര്‍ഷിച്ച കഥാപാത്രം തമിഴിലെ വേട്ടയ്യനിലേതായിരുന്നു. തമിഴകത്തിന്റെ രജനികാന്ത് നായകനായി വന്ന ചിത്രമാണ് വേട്ടയ്യൻ. മികച്ച പ്രതികരണമായിരുന്നു ചിത്രത്തില്‍ ഫഹദിന്റെ കഥാപാത്രമായുള്ള പ്രകടനത്തിന്. വേട്ടയ്യനിലെ ഫഹദിന്റെ ഒരു ബിടിഎസ് വീഡിയോ പുറത്തുവിട്ടതും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

യുഎ സര്‍ട്ടിഫിക്കറ്റാണ് വേട്ടയ്യന് ലഭിച്ചിരുന്നത്. സംവിധായകൻ ടി ജെ ജ്ഞാനവേലാണ് നിര്‍വഹിച്ചത്. ഛായാഗ്രഹണം എസ് ആർ കതിർ. രജനികാന്തിനൊപ്പം ഫഹദ് ഫാസിനു പുറമേ ചിത്രത്തില്‍ മഞ്‍ജു വാര്യർ, അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രഹ്‍മണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, ജി എം സുന്ദർ, സാബുമോൻ അബ്‍ദുസമദ്, ഷബീർ കല്ലറക്കൽ,  ബി എസ് അവിനാശ്, വിനോദ് സാഗര്‍, അരുള്‍ ഡി, അരുവി ബാല എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.

സംഗീതം അനിരുദ്ധ് രവിചന്ദർ നിര്‍വഹിക്കുന്നുവെന്നത് ചിത്രത്തിന്റെ പ്രധാനപ്പെട്ട ആകര്‍ഷണമാണ് എന്നാണ് അഭിപ്രായങ്ങള്‍. കലാസംവിധാനം കെ കതിർ ആണ്. വസ്ത്രാലങ്കാരം അനു വർദ്ധൻ ആണ്. അൻപറിവ് രജനികാന്തിന്റെ വേട്ടയ്യന്റെ ആക്ഷൻ സംവിധാനം നിര്‍വഹിക്കുമ്പോള്‍ പിആര്‍ഒ ശബരി ആണ്.

content highlight: odum-kuthira-chadum-kuthira