മലയാളി പ്രേക്ഷകർക്ക് വളരെ ഇഷ്ടപ്പെട്ട ഒരു അന്യഭാഷ നടനാണ് ജയം രവി. നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിട്ടുള്ളത് അടുത്തകാലത്ത് താരം തന്റെ പേര് മാറ്റുകയും ചെയ്തു . താരം വിവാഹമോചിതനായതും വലിയ വാർത്തയായി മാറിയിരുന്നു. ഇപ്പോൾ തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ എത്തിയിരിക്കുന്ന രവി ചില കാര്യങ്ങൾ തുറന്നു പറയുന്നതാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. തന്റെ ജീവിതത്തെക്കുറിച്ച് ഒക്കെ തന്നെ അദ്ദേഹം തുറന്നു പറയുന്നുണ്ട്
ഞങ്ങൾക്ക് രണ്ടുപേർക്കും ഈഗോ ഒക്കെ ഉണ്ടായിരുന്നു എന്നാണ് ഭാര്യയെ കുറിച്ച് ജയം രവി സംസാരിക്കുന്നത്.
തന്റെ വിഷമങ്ങൾ താൻ മറ്റുള്ളവരെ അറിയിക്കാറില്ല എന്നും തന്റെ കൂട്ടുകാരോട് പോലും വിഷമങ്ങൾ ഒന്നും പങ്കുവയ്ക്കാറില്ല എന്നുമാണ് ജയം രവി പറയുന്നത്. അത് താൻ ഉള്ളിൽ തന്നെ വയ്ക്കുകയാണ് ചെയ്യുന്നത്. വെറുതെ അത് മറ്റുള്ളവരെ കൂടി പറഞ്ഞ് വിഷമിപ്പിക്കാറില്ല.. എന്റെ അച്ഛൻ എപ്പോഴും പറയും നിനക്ക് മോശം ആയത് മനസ്സിലാക്കാൻ അറിയില്ല എന്ന്
പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമൊന്നുമല്ല എന്റേത് എന്നാൽ ദേഷ്യം വരുമ്പോൾ ഞാൻ അപ്പോൾ തന്നെ പ്രതികരിക്കും. പിന്നീട് ഭാര്യയോട് ആണെങ്കിലും ഞാൻ സോറി പറയാറുണ്ട്. തെറ്റ് എന്റെ ഭാഗത്താണെങ്കിൽ സോറി പറയുന്നതിന് ഒന്നും യാതൊരു മടിയും തോന്നാറില്ല. അടുത്തകാലത്താണ് രവിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞത് ഈ സമയത്ത് ഇരുവരും വേർപിരിയാൻ കാരണം ജയം രവിയുടെ ഭാര്യയുടെ അമ്മയാണ് എന്ന വാർത്ത ശക്തമായി പുറത്തു വന്നിരുന്നു. പല കാര്യങ്ങളിലും തനിക്ക് നിയന്ത്രണം വയ്ക്കുകയായിരുന്നു ഭാര്യ മാതാവ് എന്ന് ജയം രവി പറഞ്ഞിരുന്നത്