മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരനായ നടനാണ് ഗിന്നസ് പക്രു ചെറിയ വേഷങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ പക്രുവിന് സാധിച്ചിട്ടുണ്ട് താരത്തിന്റെ ഓരോ കഥാപാത്രങ്ങളും വളരെ പ്രിയപ്പെട്ടതായി ആണ് പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിട്ടുള്ളത്. അന്യഭാഷകളിലും മികച്ച കഥാപാത്രങ്ങളുടെ ഭാഗമായി മാറാൻ താരത്തിന് സാധിച്ചിട്ടുണ്ട് ഇപ്പോൾ നടനായ വിജയിയെക്കുറിച്ച് താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
ബോഡിഗാർഡിന്റെ തമിഴ് പതിപ്പിൽ അഭിനയിച്ച സമയത്താണ് വിജയ്ക്കൊപ്പം താൻ അഭിനയിക്കുന്നത് ആ സമയത്ത് വിജയുടെ പ്രവർത്തികൾ തന്നെ ശരിക്കും അമ്പരപ്പിച്ചു കളഞ്ഞിരുന്നു വിജയിയെ പോലൊരു നടൻ എന്നെപ്പോലൊരു ആളോട് ഒരുപാട് നേരം സംസാരിച്ചിരിക്കേണ്ട കാര്യം ഒന്നുമില്ല അദ്ദേഹം ക്യാരവാനിൽ പോയിരിക്കാതെ എന്നോട് കൂടുതൽ സമയം സംസാരിച്ചിരിക്കുകയാണ് ചെയ്തത് മാത്രമല്ല എന്നോട് ഒരുപാട് കാര്യങ്ങൾ ചോദിച്ചു ഇങ്ങനെ ഇരിക്കുന്നതുകൊണ്ട് വിഷമമുണ്ടോ അതൊന്നും മൈൻഡ് ചെയ്യരുത് നന്നായി മുൻപോട്ട് പോകണം എന്നൊക്കെ അദ്ദേഹം പറഞ്ഞു എന്നോട് അങ്ങനെ ഒന്നും പറയേണ്ട കാര്യം അദ്ദേഹത്തിന് ഇല്ല മാത്രമല്ല വളരെ സോഫ്റ്റ് ആണ് അദ്ദേഹത്തിന്റെ മനസ്സ് എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു
ശരിക്കും വിജയുടെ മനസ്സ് വളരെ സോഫ്റ്റ് ആണ്. അദ്ദേഹം അങ്ങനെയാണ് എല്ലാവരോടും ഇടപെടുന്നത് അതേപോലെ സൂര്യ സാറിനും ഒരുപാട് ക്വാളിറ്റിയുള്ള ആളാണ് ഒരു കഥാപാത്രത്തിന് വേണ്ടി എത്ര വലിയ കഠിനാധ്വാനം ചെയ്യുവാനും അദ്ദേഹത്തിന് മടിയില്ല അതാണ് അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയായി ഞാൻ കാണുന്നത് അത് വളരെ നല്ലൊരു രീതിയാണ് ഞാൻ അത് നേരിട്ട് കണ്ടിട്ടുള്ളതാണ് എന്നും പക്രു പറയുന്നു. ഒരു കഥാപാത്രത്തിന് വേണ്ടി എത്രത്തോളം കഷ്ടപ്പാട് സഹിക്കാനും അദ്ദേഹം തയ്യാറാണ്. അതുതന്നെയാണ് ഏറ്റവും വലിയ ഒരു കാര്യം. ലെജൻഡ് എന്നൊക്കെ വിളിക്കാമെന്ന് ആളുകളാണ് ഇവർ