Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വിഴിഞ്ഞം തുറമുഖം; ബാലരാമപുരം-തുറമുഖ റെയില്‍ കണക്ടിവിറ്റിക്ക് പുതിയ പാരയുമായി സര്‍ക്കാര്‍, ഭൂഗര്‍ഭ പാതയ്ക്കു പകരം പുതിയ സാധ്യത പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍, തുടര്‍ നടപടിയുമായി വിസില്‍ കമ്പനി മുന്നോട്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 24, 2025, 12:52 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിലെ പ്രധാന പദ്ധതികളായ റോഡ് റെയില്‍ കണക്ടിവിറ്റികള്‍ വീണ്ടും അനിശ്ചിതത്വത്തില്‍. റിംഗ് റോഡിന്‍രെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കെ ഏതാണ്ട് നിര്‍മ്മാണ ഉദ്ഘാടനം വരെ എത്തിനില്‍ക്കുന്ന റെയില്‍ കണക്ടിവിറ്റി മാറ്റാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന. വിഴിഞ്ഞം തുറമുഖം മുതല്‍ ബാലരാമപുരം വരെ 10.7 കിലോമീറ്റര്‍ ദൂരത്തിലാണ് റെയില്‍ കണക്ടിവിറ്റി വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ 9.5 കിലോമീറ്റര്‍ ദൂരം ഭൂമിക്കടിയിലൂടെയാണ് പാത നിര്‍മ്മിക്കുന്നത്. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ആണ് ഭൂഗര്‍ഭപാത നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ കരാര്‍ നല്‍കിയിരിക്കുന്നത്. 1400 കോടി രൂപയാണ് നിര്‍മ്മാണത്തിനുള്ള എസ്റ്റിമേറ്റ് തുകയായി കരുതിയിരിക്കുന്നത്.

എന്നാല്‍ തത്ക്കാലം ഭൂഗര്‍ഭപാതയ്ക്കു പകരം മറ്റൊരു പദ്ധതിയുടെ സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതായാണ് മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാലരാമപുരം- വിഴിഞ്ഞം ഔട്ടര്‍ റിംഗ് റോഡില്‍ റെയില്‍വേ പാത നിര്‍മിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ വിഴിഞ്ഞം കമ്പനിയോട് ആവശ്യപ്പെട്ടതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂഗര്‍ഭ റെയില്‍ പാതയ്ക്കുള്ള മന്ത്രിസഭയുടെ അന്തിമനുമതിക്കായി വിഴിഞ്ഞം പോര്‍ട്ട് കമ്പനി നീക്കം തുടങ്ങിയപ്പോഴാണ് പുതിയ നിര്‍ദേശവുമായി സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെ റെയില്‍ കണക്ടിവിറ്റിയുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുമെന്ന് വ്യക്തമായി കഴിഞ്ഞു. ഔട്ടര്‍ റിംഗ് റോഡ് പദ്ധതി നിര്‍മ്മാണം തുടങ്ങി ബാലരാമപുരം മുതല്‍ വിഴിഞ്ഞം വരെയുള്ള റോഡിന്റെ പണി കഴിഞ്ഞാല്‍ മാത്രമേ റെയില്‍ കണക്ടിവിറ്റിയുടെ നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കുകയുള്ളുവെന്ന് വിലയിരുത്തപ്പെടുന്നു. ഔട്ടര്‍ റിംഗ് റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ മുന്നോട്ടുപോകുന്ന വിസില്‍ അധികൃതര്‍ പറയുന്നുണ്ടെങ്കിലും നടപടികള്‍ക്ക് കാലതാമസം നേരിടുന്നതായാണ് ആക്ഷേപം. ഈ മാസം അവസാനത്തോടെ ഒരു ഗഡു നഷ്ടപരിഹാരത്തുക ഔട്ടര്‍ റിംഗ് റോഡിനായി ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് കൊടുക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതു സംബന്ധിച്ച് നടപടികള്‍ ഇഴയുകയാണ്.


റിങ് റോഡ് നിര്‍മ്മാണം ഈ വര്‍ഷം ആരംഭിച്ചാലും ബാലരാമപുരം-വിഴിഞ്ഞം ഭാഗം പൂര്‍ത്തീകരിക്കാന്‍ രണ്ടു വര്‍ഷമെങ്കിലും സമയമെടുക്കും. അക്കാരണത്താല്‍ വിഴിഞ്ഞം തുറമുഖത്തെ ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതി തുടങ്ങാന്‍ വൈകുമെന്ന് ഇതോടെ വ്യക്തമായി. കൊങ്കണ്‍ റെയില്‍വേ ഭൂഗര്‍ഭ റെയിലിന്റെ സാധ്യത പഠനത്തിന് ഉള്‍പ്പെടെ നല്‍കിയ തുക നഷ്ടമാകാനും സാധ്യതയുണ്ട്. ഭൂഗര്‍ഭപാതയായതിനാല്‍ 6.43 ഹെക്ടര്‍ സ്ഥലം മാത്രം ഈ പദ്ധതിക്ക് വേണ്ടി എടുത്താല്‍ മതി. ഭൂഗര്‍ഭപാതയ്ക്ക് പകരമായി ഔട്ടര്‍ റിങ് റോഡില്‍ ഉപരിതല പാതയോ, എലിവേറ്റഡ് പാതയോ നിര്‍മ്മിക്കാനുള്ള സാധ്യത പരിശോധിക്കനാണ് സംസ്ഥാന സര്‍ക്കാര്‍ വിസില്‍ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിഴിഞ്ഞം പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ഉപരിതല റെയില്‍പ്പാ തയാണ് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ സ്ഥലമേറ്റെടുപ്പിന് തടസ്സങ്ങളും സാങ്കേതിക പ്രശനങ്ങളും ഉയര്‍ന്നതോടെയാണ് ഭൂഗര്‍ഭ റെയില്‍ എന്നതി ലേക്ക് മാറിയത്. പാത നിര്‍മാണത്തിന് ധന്‍ബാദ് സെന്‍ട്രല്‍ മൈനിങ് ആന്‍ഡ് ഫ്യൂവല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃതൃത്തില്‍ പഠനം നടത്തിയിരു ന്നു. റെയില്‍പ്പാതയ്ക്കായി നേരത്തെ പാരിസ്ഥിതികാനുമതിയും ലഭിച്ചിരുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാലരാമപുരത്തു നിന്നാരംഭിക്കുന്ന റെയില്‍ പാത വിഴിഞ്ഞം തുറമുഖ സൈറ്റിനു സമീപം അവസാനിക്കുന്ന തരത്തിലാണ് രൂപ കല്‍പ്പന. ഇതില്‍ 9.5 കി.മീ ആണ് ഭൂമിക്കടിയിലൂടെ നിര്‍മിക്കുന്നത്. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനാണ് 1,400 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ നിര്‍മാണച്ചുമതല. ന്യു ഓസ്ട്രിയന്‍ ടണലിങ് മെതേഡ് (എന്‍എടിഎം) എന്ന സാങ്കേതികവിദ്യയാവും ഭൂഗര്‍ഭപാതയുടെ നിര്‍മാണത്തിനായി ഉപയോഗിക്കുക. ടേബിള്‍ ടോപ്പ് രീതിയിലാവും ഭൂഗര്‍ഭപാത ബാലരാമപുരത്തേക്ക് എത്തുക. ഇവിടെ നേമം-ബാലരാമപുരം റെയില്‍പാതയ്ക്കു സമാന്തരമായി സഞ്ചരിച്ച് ബാലരാമപുരത്ത് ചേരും. 42 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. നിര്‍മാണം കഴിയുന്നതോടെ വിഴിഞ്ഞത്തുനിന്ന് മണിക്കൂറില്‍ 15-30 കി.മീ. വേഗതയില്‍ 36 മിനിറ്റുകൊണ്ട് ബാലരാമപുരത്തേക്കു കണ്ടെയ്നറുകള്‍ എത്തിക്കാനാവുമെന്നും കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


ഇത്കൂടാതെ, വിഴിഞ്ഞം തുറമുഖത്തിലേക്കുള്ള റെയില്‍ കണക്ടിവിറ്റിക്കുള്ള സ്ഥലം ഏറ്റെടുക്കലിനോടനുബന്ധിച്ച് വിഴിഞ്ഞത്തു ചേര്‍ന്ന സാമൂഹികാഘാത പഠന ഭാഗമായ പബ്‌ളിക് ഹിയറിങിലാണ് പ്രദേശവാസികള്‍ തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചിരുന്നു. വിഴിഞ്ഞം ഭാഗത്തെ 18 വീട്ടുകാരുള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചായിരുന്നു ഒന്നാം ഘട്ട ഹിയറിങ്. തങ്ങളുടെ കിടപ്പാടവും ജീവനോപാധികളും എന്നേക്കുമായി നഷ്ടപ്പെടുന്നതിന്റെ ആകുലതയാണ് പ്രദേശവാസികള്‍ ആദ്യം ഉന്നയിച്ചത്. ജനവാസ കേന്ദ്രങ്ങള്‍ കൂടുതലായി ഒഴിപ്പിക്കേണ്ടി വരും എന്ന നിലയ്ക്കാണ് ഭൂഗര്‍ഭ റെയില്‍ പദ്ധതി ആവിഷ്‌കരിച്ചതെന്നു വിസില്‍ അധികൃതര്‍ വിശദീകരിച്ചു. ഭൂഗര്‍ഭ പാത തുറമുഖ ഭാഗത്തേക്ക് വന്നിറങ്ങുന്ന ഭാഗത്തെ 18 വീടുകളെ മാത്രമാണ് പദ്ധതി ബാധിക്കുക എന്നും സമീപ വീടുകള്‍ക്കോ ഭൂഗര്‍ഭ പാത കടന്നു പോകുന്ന ഭാഗത്തെ ഭവനങ്ങള്‍ക്കോ ആഘാതമുണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നാല്‍ തൃപ്തികരമാം വിധം പരിഹരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ തുറമുഖ പദ്ധതിയോടനുബന്ധിച്ചു വര്‍ഷങ്ങളായി തങ്ങളുന്നയിച്ചു വരുന്ന 18 ഇന ആവശ്യങ്ങളില്‍ 5 എണ്ണം മാത്രം ഭാഗികമായി നടപ്പായുള്ളൂ എന്നും പൂര്‍ണമായി പരിഹരിക്കുന്നില്ലെന്ന് ജനങ്ങള്‍ പറഞ്ഞു.

ReadAlso:

‘പ്രതിഷേധിക്കേണ്ടത് പാലക്കാടല്ല, ദില്ലിയിലെ റെയിൽവേ മന്ത്രാലയത്തിന് മുന്നിൽ’; യുഡിഎഫ് എംപിമാരോട് ജോൺ ബ്രിട്ടാസ് എംപി

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം — മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

Tags: VIZHINJAM RAIL CONNECTIVITYKerala governmentVISILVIZHINJAM INTERNATIONAL PORTVIZHINJAM INTERNATIONAL SEA PORT LTDADANI VIZHINJAM PORTPORT MINISTER VN VASAVANVISIL MD

Latest News

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വീണ്ടും ചർച്ചയാക്കാൻ ബിജെപി; ശീതകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവന്നേക്കും

‘കേന്ദ്രം വാഗ്ദാനങ്ങൾ ലംഘിച്ചു’; വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies