നടൻ വിനായകൻ ഫ്‌ളാറ്റിന്റെ ബാൽക്കണയിൽനിന്ന് അസഭ്യം പറയുന്നതിന്റേയും ഉടുത്തിരുന്ന വസ്ത്രം അഴിച്ച് നഗ്നതപ്രദർശിപ്പിക്കുന്നതിന്റേയും വീഡിയോ കഴിഞ്ഞദിവസം മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്. ഇതിനുപിന്നാലെയാണ് വിനായകൻ മാപ്പുചോദിച്ചുകൊണ്ട് കുറിപ്പ് പങ്കിടുകയും ചെയ്തു.
“സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ…” വിനായകന്റെ വാക്കുകൾ.
നേരത്തേയും പലതവണ വിനായകൻ വിവാദങ്ങളിൽപ്പെട്ടിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് തടഞ്ഞുവെച്ചതിന് തറയിൽ ഇരുന്ന് ആക്രോശിക്കുന്ന വിനായകന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയപ്പോൾ പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിനും വിനായകനെതിരെ കേസെടുത്തിരുന്നു.
ഇപ്പോഴിതാ വിനായകനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പങ്കുവെച്ച് കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. യൂട്യൂബ് ചാനലില്‍ പങ്കുവെച്ച് പുതിയ വീഡിയോയിലാണ് അഷ്‌റഫ് സംസാരിച്ചിരിക്കുന്നത്.
‘ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും ഉന്നത പദവിയില്‍ എത്തിയ താരമാണ് വിനായകന്‍. നല്ല കഴിവുറ്റ നടനും കലാകാരനുമാണ് അതില്‍ ആര്‍ക്കും സംശയമില്ല. രജനികാത്തിന്റെ ജയിലര്‍ എന്ന സിനിമയിലെ വര്‍മ്മന്‍ എന്ന കരുത്തുറ്റ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് തെന്നിന്ത്യ ഒട്ടാകെ ആരാധകരെ സൃഷ്ടിച്ചു. എന്നാല്‍ ഇപ്പോള്‍ വിനായകന്‍ പൊതുസമൂഹത്തില്‍ വിനയായി മാറി.
വിനായകന്‍ എപ്പോഴും പൊതുസമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു. ഇപ്പോള്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്നത് അദ്ദേഹത്തിന്റെ തുണി പൊക്കി കളിയാണ്. മദ്യപിച്ചുള്ള നഗ്‌നതാ പ്രദര്‍ശനം. അദ്ദേഹത്തിന്റെ പൂര്‍വ്വകാല ചെയ്തികള്‍ പലതും ക്ഷമിച്ചതും കണ്ടില്ലെന്നു നടിച്ചതും അദ്ദേഹം സ്വയം സൃഷ്ടിച്ച ഇരവാദം കൊണ്ടാണ്. തന്റെ നിറവും ജാതിയും ഒക്കെ നോക്കിയാണ് പലരും തന്നെ എതിര്‍ക്കുന്നത് എന്നായിരുന്നു അത്. ആദ്യമൊക്കെ ഞാനും അത് വിശ്വസിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തില്‍ കേരളമൊട്ടാകെ വിഷമിച്ചിരിക്കുന്ന വേളയില്‍ അദ്ദേഹത്തിനെതിരെ ഒരേ ഒരു എതിര്‍ ശബ്ദമേ കേരളത്തില്‍ ഉയര്‍ന്നുള്ളു. അത് ഈ മഹാന്റേതാണ്. സംസ്‌കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത വാക്കുകള്‍ അല്ലേ അദ്ദേഹത്തിന്റെ വായില്‍ നിന്ന് വന്നത്. ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിക്കുന്നവരെല്ലാം അനുഭവിക്കുന്നത് നമ്മുടെ കണ്‍മുന്നില്‍ നേര്‍ സാക്ഷ്യമാണെന്നും,’ അഷ്‌റഫ് പറയുന്നു.
കമ്മട്ടിപ്പാടം എന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് വിനായകന്‍ ജനകീയനാവുന്നത്. എന്നാല്‍ അതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയില്‍ സജീവമായിരുന്നു. അന്നൊന്നും ഇല്ലാത്ത രീതിയില്‍ വിനായകന് പ്രശസ്തി നേടിക്കൊടുത്തത് ഈ സിനിമയായിരുന്നു.
പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഒക്കെ വിനായകനെ തേടിയെത്തിയെങ്കിലും ഇന്ന് നടനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.
content highlight: vinayakan-viral-video