വളരെ ചെറിയ പ്രായത്തിൽ തന്നെ ഡാൻസ് ഷോയിലൂടെ കഴിവ് തെളിയിച്ച് പ്രേക്ഷകമനം കീഴടക്കിയ താരമാണ് സാനിയ അയ്യപ്പൻ. ഡാൻസിന് പുറമേ അഭിനയത്തിലും ഒരുപോലെ തിളങ്ങി മലയാളികളുടെ പ്രിയങ്കരിയായി മാറിയിട്ടുണ്ട് താരം. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ക്വീന്‍ എന്ന സിനിമയില്‍ നായികയായി സാനിയ അഭിനയിച്ചത്. ഈ ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. പിന്നീട് ലൂസിഫർ, ദി പ്രീസ്റ്റ് എന്നീ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് താരം. അതിനിടെ
കുറച്ച് നാളുകൾക്ക് മുമ്പ് ഉപരി പഠനത്തിനായി നടി യുകെയിലേക്ക് പോയിരുന്നു. എന്നാൽ പഠനം പൂർത്തിയാക്കാൻ നിൽക്കാതെ സാനിയ വേഗം നാട്ടിലേക്ക് മടങ്ങിയെത്തി.
എന്തുകൊണ്ടാണ് താൻ വിദേശ പഠനം പാതി വഴിയിൽ ഉപേക്ഷിച്ച് തിരിച്ച് വന്നതെന്ന് അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ സാനിയ വെളിപ്പെടുത്തിയിരുന്നു. വിദേശപഠനം അവസാനിപ്പിക്കാൻ കാരണം റേസിസമാണെന്നാണ് നടി പറഞ്ഞത്. ലണ്ടനിൽ കൂടെ ഉണ്ടായിരുന്ന ബ്രിട്ടീഷ് കുട്ടികളുടെ വംശീയത സഹിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ലെന്നും സാനിയ പറഞ്ഞിരുന്നു.
2023 ല്‍ വിദേശത്ത് പഠിക്കണം എന്ന ആഗ്രഹത്തില്‍ പോയി ആറ് മാസത്തില്‍ തിരിച്ചുവന്നുവെന്നും സാനിയ കൂട്ടിച്ചേർത്തു. നടിയുടെ വീഡിയോ വൈറലായതിന് പിന്നാലെ ഒരു യുകെ മലയാളിയുടെ വീഡിയോയും ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നുണ്ട്. ഒരു നടി യുകെ പഠിക്കാൻ എത്തിയിരുന്നുവെന്നും എന്നാൽ അവരെ ആരും പൊക്കി പൊടിച്ച് പൂജിച്ച് കൊണ്ട് നടക്കാനൊന്നും നിന്നില്ലാത്തതിനാൽ ഫ്രസ്ട്രേറ്റഡായി തിരികെ പോയി എന്നുമാണ് വൈറൽ വീഡിയോയിലെ വിദേശ മലയാളി പറഞ്ഞത്.
സത്യൻ നെടുമൺചേരിയിൽ എന്ന യുട്യൂബ് ചാനലിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. വിദേശ മലയാളിയായ വ്യക്തിയുടെ വീഡിയോ വൈറലായതോടെ അദ്ദേഹം പറയുന്നത് നടി സാനിയയെ കുറിച്ചാണെന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തൽ.
വൈറൽ വീഡിയോയിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. നാട്ടിൽ അറിയപ്പെടുന്ന ഒരു സിനിമാ നടിയുണ്ട്. ആരാണെന്ന് പേര് ഞാൻ പറയുന്നില്ല. അവർ ഇവിടെ ഹയർ സ്റ്റഡിക്ക് വേണ്ടി വന്നിരുന്നു. വൺ ഇയർ കോഴ്സ് എന്ന രീതിയിലാണ് വന്നത്. അവർ വന്ന് ഉടനെ തന്നെ ഇവിടെ നിന്ന് സ്ഥലം വിട്ടു. എന്താ കാരണം… കൃത്യമായി പഠിച്ച് അസൈൻമെന്റ്സ് വെക്കണമായിരുന്നു.
പഠനത്തിന്റേതായ എല്ലാ കാര്യങ്ങളും സമയ സമയങ്ങളിൽ കൊടുക്കണമായിരുന്നു. അവരെ ആരും പൊക്കി പൊടിച്ച് പൂജിച്ച് കൊണ്ട് നടക്കാനൊന്നും നിന്നില്ല. അതുകൊണ്ട് അവർ പഠനം സ്റ്റോപ്പ് ചെയ്ത് സ്ഥലം വിട്ടു. കാരണം അവർ ഇവിടെയായിരിക്കുമ്പോൾ നടക്കുമ്പോൾ പുറകെ ആരാധകരൊന്നും കൂടുന്നില്ല. അവരെയാരും മൈന്റ് തന്നെ ചെയ്യുന്നില്ല.
അങ്ങനെ അവർ ഫ്രസ്ട്രേറ്റഡായി, ഡിപ്രഷനിലായി. അങ്ങനെ അവസാനം സ്ഥലം വിട്ടു. ഇവിടെ പ്രൈം മിനിസ്റ്റർ വന്നാൽ പോലും ആരും വട്ടം കൂടുകയോ ഒച്ച വെക്കുകയോ ഇല്ല. പ്രൈം മിനിസ്റ്റർ ആണെങ്കിൽ കൂടിയും ലൈനിൽ നിന്നോളണം. അല്ലാതെ മുമ്പിൽ കയറി നിൽക്കാനൊന്നും പറ്റില്ല. കാരണം ഇവിടെ എല്ലാവർക്കും തുല്യ അവകാശങ്ങളാണ്.
പക്ഷെ അത് നിഷേധിക്കപ്പെടാൻ കാരണം നമ്മളെ പോലുള്ളവർ ചെയ്ത് വെക്കുന്ന പ്രവർത്തികൾക്കൊണ്ടാണ് എന്നാണ്. വാട്ടീസ് ഈസ് ഹാപ്പനിങ് ഇൻ യുകെ എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ വിദേശ മലയാളിയുടെ വീഡിയോ കണ്ട് അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകളുണ്ട്.
പ്രായം കുറഞ്ഞ സക്സസ്ഫുള്ള പെണ്ണുങ്ങളെ കാണുമ്പോൾ ചിലർക്ക് ചൊറിച്ചിലാണ്, ഞാനും യുകെയിൽ തന്നെയാണ്. ഇവിടെ കുറേ റേസിസമുണ്ട്. നമ്മളെ മെന്റലി ഡൗണാക്കുന്ന രീതിയിൽ ഉള്ളത് കുറെ ഞാനും അനുഭവിച്ചിട്ടുണ്ട്, സാനിയ പറയുന്നത് സത്യമാകാനാണ് സാധ്യത.
യുകെയിലെ ടീനേജ് പിള്ളേർ കുഴപ്പക്കാരാണ് എന്നിങ്ങനെയാണ് സാനിയയെ അനുകൂലിച്ച് വന്ന കമന്റുകൾ. അതേസമയം വിദേശ മലയാളിയായ വ്യക്തിയെ അനുകൂലിച്ചും ചില കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
content highlight: sania-ayyappan-dropped-out-of-her-studies