ബിഗ് ബോസ് മലയാളം സീസൺ ആറിലെ വൈൽഡ് കാർഡ് എൻട്രികളായിരുന്നു സിബിനും സായിയുമെല്ലാം. സിജോ ഒന്നാം ദിവസം മുതൽ ബിഗ് ബോസ് സീസൺ ആറിന്റെ ഭാഗമായിരുന്നുവെങ്കിലും ഫിസിക്കൽ അസാൾട്ട് വിവാദത്തിനുശേഷം പഴയ ഫോമിലേക്ക് വരാൻ കഴിയാതെ പതറി വീഴുകയായിരുന്നു. ഇപ്പോഴിതാ വിവാഹം അത്രമേൽ ഗംഭീരമാക്കാൻ തന്നെ സഹായിച്ചവരിൽ ഏറെയും ബിഗ് ബോസിൽ നിന്നും കിട്ടിയ സുഹൃത്തുക്കളാണെന്ന് പറയുകയാണിപ്പോൾ സിജോ.
റിയാക്ഷൻ, മോട്ടിവേഷൻ വീഡിയോകളിലൂടെ ശ്രദ്ധനേടിയ സിജോ ജോൺ കുടുംബപ്രേക്ഷകർക്ക് വരെ സുപരിചിതനായത് ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ ഭാഗമായശേഷമാണ്. തുടക്കത്തിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മത്സരാർത്ഥിയായിരുന്നുവെങ്കിലും പിന്നീട് അപ്രതീക്ഷിതമായി ഉണ്ടായ പരിക്ക് മൂലം പുറത്ത് പോകേണ്ടി വന്നതിനാൽ കാര്യമായ പ്രകടനം ഹൗസിൽ കാഴ്ചവെക്കാൻ സിജോയ്ക്കായില്ല. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. ആറ് വർഷത്തെ പ്രണയത്തിനുശേഷമാണ് ലിനുവിനെ സിജോ ജീവിതസഖിയാക്കിയത്. യൂട്യൂബിൽ ശ്രദ്ധ കേന്ദ്രീകരിക്കും മുമ്പ് ടീച്ചിങ്ങായിരുന്നു സിജോയുടെ പ്രൊഫഷൻ.
സിബിൻ അടക്കമുള്ളവരുടെ സഹായം വിവാഹത്തിലുടനീളം ലഭിച്ചതായും സിജോ പറയുന്നു. സിബിന്റെ വകയായിരുന്നുവത്രെ വധു ലിനുവിനായി സിജോ വാങ്ങിയ മന്ത്രകോടി.
വിവാഹ സമയത്ത് എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് സായ് കൃഷ്ണയും സിബിനും സ്നേഹയുമെല്ലാമാണ്. വേറെയും കുറേപ്പേർ കൂടിയുണ്ട്. പക്ഷെ സിബിന്റെയും സായിയുടെ പേര് എടുത്ത് പറയാൻ കാരണമുണ്ട്. സിബിൻ എന്നെ കല്യാണത്തിന് മുമ്പ് വിളിച്ച് എന്ത് ആവശ്യമുണ്ടെങ്കിലും പറയണമെന്നും കൂടെയുണ്ടാകുമെന്നും പറഞ്ഞു. നമ്മുടെ ഫാമിലിയിലെ കല്യാണമാണ്… നീ പറഞ്ഞാൽ മതി. ഞാൻ വന്ന് ചെയ്തോളാമെന്ന് പറഞ്ഞു.
അതുപോലെ മന്ത്രകോടി എടുക്കുന്നതിന് മുമ്പ് ആര്യയുടെ ഷോപ്പിൽ പോയി മന്ത്രകോടി എടുക്കാൻ പറഞ്ഞതും സിബിനാണ്. ഞാൻ അവിടെ പോയി മന്ത്രകോടി എടുത്തശേഷം ബില്ല് കൊടുക്കാൻ പോയപ്പോൾ ആര്യ കാശ് വാങ്ങിയില്ല. സിബിനാണ് ആ കാശ് കൊടുത്തത്. കല്യാണ ദിവസത്തെ പ്രോഗ്രാമുകൾ എന്റെ കൂട്ടുകാരുമായി ചേർന്ന് സിബിനാണ് അറേഞ്ച് ചെയ്തത്.
എൻട്രി സോങ് ഉൾപ്പടെയെല്ലാം സിബിനാണ് ചെയ്തത്. റിസോർട്ടിൽ നേരത്തെ വന്ന് റൂം ബുക്ക് ചെയ്ത് അവൻ എല്ലാ കാര്യങ്ങളും ചെയ്തു. വിവാഹത്തിന് ഒരാഴ്ച മുമ്പ് തന്നെ സായിയും ഭാര്യ സ്നേഹയും ആലപ്പുഴയിൽ എത്തിയിരുന്നു. എല്ലാം കഴിഞ്ഞാണ് മടങ്ങിയത്. കല്യാണ ദിവസം എനിക്ക് കാർ ഡോർ തുറന്ന് തന്നത് സായിയാണ്. ബ്രദറാണ് ചെയ്യേണ്ടത്.
ആ സ്ഥാനത്ത് നിന്ന് സായ് ചെയ്തു. അതുപോലെ വിവാഹം നടന്ന റിസോട്ടിലെ ആളുകൾ എന്നെ വിളിച്ച് സാമ്പത്തീക കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. സായിയും എനിക്കൊപ്പമുണ്ട്. ഒരുപാട് ട്രാൻസാക്ഷൻ നടത്തിയതുകൊണ്ട് എന്റെ അകൗണ്ട് ബ്ലോക്കായിരുന്നു. ഉടൻ സായിയാണ് ആ പൈസ റിസോർട്ടുകാർക്ക് അയച്ചുകൊടുത്തത്. ഫുഡ് വിളമ്പാൻ അടക്കം സായിയുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് പെരുന്നാളും കൂടിയിട്ടാണ് സായ് മടങ്ങിയത്.
സിബിൻ പരിപാടി കഴിഞ്ഞ് പോയിട്ടും എന്തെങ്കിലും ആവശ്യമുണ്ടോ എന്നൊക്കെ അന്വേഷിക്കുമായിരുന്നു. അതുപോലെ ലിനുവിന് മേക്കപ്പ് ചെയ്തത് ജാൻമണിയാണ്. ഇങ്ങോട്ട് വിളിച്ച് ചെയ്ത് തരാമെന്ന് പറഞ്ഞാണ്. അതുപോലെ ഗബ്രി, നന്ദു, അഭിഷേക്, രതീഷേട്ടൻ എല്ലാം ഒപ്പം നിന്നു. സീസൺ ആറിലെ ആളുകൾ ഹൗസിൽ നടന്നതെല്ലാം മറന്ന് ഇപ്പോൾ ഒരു കുടുംബം പോലെയാണെന്നും സിജോ പറയുന്നു.
content highlight: sijo-john-and-wife-open-up-about-how-supportive-is-their-friends