ആവശ്യമായ ചേരുവകൾ
ബ്രെഡ് 6
നെയ്യ് 3 ടേബിൾ സ്പൂൺ
ഓയിൽ 2 ടേബിൾ സ്പൂൺ
കടുക് 1/2 ടീ സ്പൂൺ
സവാള 2
ഇഞ്ചി 1ടീസ്പൂൺ
പച്ചമുളക് 1
ഉപ്പ്
തക്കാളി 1
കറിവേപ്പില
മഞ്ഞൾപൊടി 1/4 ടീ സ്പൂൺ
മുളകുപൊടി 2 ടീ സ്പൂൺ
മല്ലിയില
തയ്യാറാക്കേണ്ട രീതി
ബ്രെഡ് ചെറുതായി മുറിച്ചെടുക്കുക. ശേഷം നെയ്യ്ലിട്ടു വഴറ്റിയെടുക്കുക. നന്നായി മൊരിഞ്ഞ് വരണം. അതെ പാനിൽ ഓയിൽ ഒഴിച്ച് കടുക് പൊട്ടിച്ചു സവാള, ഇഞ്ചി, പച്ചമുളക്, ഉപ്പ്, കറിവേപ്പില ഇട്ടു നന്നായി വഴറ്റുക. ശേഷം പൊടികൾ ചേർക്കുക. വീണ്ടും വഴറ്റുക. ശേഷം തക്കാളി ചേർത്ത് നന്നായി വഴറ്റി തയ്യാറാക്കി വെച്ച ബ്രെഡ് ചേർക്കുക. വിളമ്പാൻ നേരം കുറച്ചു മല്ലിയില ചേർക്കുക.