സെബസ്ത്യാനോസ് പുണ്യാളന്റെ പേരിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന ഒരു പള്ളിയാണ് ആലപ്പുഴ അർത്തുങ്കലിൽ സ്ഥിതി ചെയ്യുന്ന അർത്തുങ്കൽ പള്ളി. സെബസ്ത്യാനോസ് പുണ്യാളന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പള്ളിയാണ് അർത്തുങ്കൽ പള്ളി ഈ അർത്തുങ്കൽ പള്ളിയും നമ്മുടെ സ്വാമി അയ്യപ്പനും തമ്മിൽ ഒരു ബന്ധമുണ്ടെന്ന് പറഞ്ഞാൽ ആർക്കെങ്കിലും മനസ്സിലാകുമോ എന്നാൽ അങ്ങനെ ഒരു ബന്ധമുണ്ട് അത് എന്താണെന്ന് പറയാം
ആദ്യത്തെ അർത്തുങ്കൽ പള്ളി 1581 ലാണ് പണികഴിപ്പിച്ചത് ഈ പള്ളി പുതിയ പള്ളിയോട് ചേർന്ന് തന്നെ നമുക്ക് കാണാനും സാധിക്കും പുതിയ പള്ളി വന്നതിൽ പിന്നെ ഈ പള്ളി വളരെ മനോഹരമായി രീതിയിൽ അവിടേക്ക് എത്തുന്ന ആളുകൾക്ക് കാണുവാൻ വേണ്ടി ഒരുക്കിയിടുകയാണ് ചെയ്യുന്നത് എന്നാൽ ഈ പള്ളി സ്ഥാപിച്ചത് വെള്ളയത്തച്ചൻ എന്നറിയപ്പെടുന്ന ഒരു ഇറ്റാലിയൻ വൈദികൻ ആയിരുന്നു ഇദ്ദേഹം കേരളത്തിൽ വന്നപ്പോൾ കളരിപ്പയറ്റ് പഠിക്കാൻ പോയത് പന്തളത്തായിരുന്നു പഠിപ്പിച്ചത് നമ്മുടെ മണികണ്ഠസ്വാമി എന്ന സ്വാമി അയ്യപ്പൻ.
View this post on Instagram
ഇവരുടെ സൗഹൃദത്തിന്റെ ഓർമ്മ പുതുക്കുവാൻ ആയി ഇവിടെയൊക്കെ നിരവധി അയ്യപ്പഭക്തന്മാരാണ് ഓരോ വർഷവും എത്തുന്നത് മറ്റൊരു പ്രത്യേകത കൂടി ഈ പള്ളിക്ക് ഉണ്ട് ശബരിമലയിലെ മകരവിളക്കിന്റെ സമയത്താണ് അർത്തുങ്കൽ പള്ളിയിലെ പെരുന്നാൾ. എല്ലാവർഷവും ജനുവരി 10 മുതൽ 27 വരെയാണ് അർത്തുങ്കൽ പള്ളിയിലെ പെരുന്നാള് വരുന്നത്. മകര മാസത്തിലാണ് പൊതുവേ ഇവിടെ പേര് നാളെ കാണാൻ സാധിക്കുന്നത് മകര മാസത്തിൽ തന്നെയാണ് ശബരിമല ദർശനവും അവസാനിക്കുന്നത് പള്ളിയുടെ അരികിൽ നിന്നും നേരെ നടന്നു പോയാൽ വിശാലമായ ബീച്ചാണ് അവിടെയും കാഴ്ചകൾ നിരവധിയാണ്