മലയാളികൾക്ക് പ്രിയപ്പെട്ട യുവനടിമാരില്‍ ശ്രദ്ധേയ ഒരാളാണ് അഞ്ജു കുര്യന്‍. കരിയറിന്റെ തുടക്കം മലയാളത്തിലൂടെയാണെങ്കിലും തമിഴിലാണ് അഞ്ജു ആദ്യം കയ്യടി നേടുന്നത്. പിന്നീട് മലയാളത്തിലേക്ക് തിരികെ വരികയായിരുന്നു. തിരിച്ചുവരവില്‍ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും താരം കയ്യടി നേടി. ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുകയാണ് നടി. നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട് അഞ്ജു. തന്റെ ലുക്കു കൊണ്ട് സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരിയായി മാറാന്‍ സാധിച്ച നടി കൂടിയാണ് അഞ്ജു. അഞ്ജുവിന്റെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ അനുനിമിഷം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ വൈറലാകുകയാണ്. അതീവ ഗ്ലാമറസ്സായാണ് നടി ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. കാര്‍ത്തികയാണ് ഫോട്ടോഗ്രാഫർ. മേക്കപ്പ് നിർവഹിച്ചിരിക്കുന്നത് ലക്ഷ്മിവേലു.
View this post on Instagram
മുൻപും അഞ്ജുവിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വൈറലായി മാറിയിട്ടുണ്ട്. കയ്യടികളും നല്ല കമന്റുകളും മാത്രമല്ല അഞ്ജുവിന്റെ വീഡിയോയ്ക്ക് ലഭിച്ചത്. അശ്ലീല കമന്റുകളും സദാചാര കമന്റുകളുമെല്ലാം അഞ്ജു നേരിടുന്നുണ്ട്. മോശമായി രീതിയില്‍ സംസാരിച്ചു കൊണ്ടും നിരവധിപേര്‍ എത്തിയിയിരുന്നു.
ഈ വർഷം അഞ്ജു വിവാഹിതയാകുന്നു എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം. റോഷൻ എന്നാണ് വരന്റെ പേര്. 2013ല്‍ നിവിന്‍ പോളി നായകനായ നേരത്തിലൂടെയാണ് അഞ്ജു കുര്യന്‍ സിനിമയിലെത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, പ്രേമം, ഞാന്‍ പ്രകാശന്‍, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഈയ്യടുത്തിറങ്ങിയ മേപ്പടിയാനിലെ അഞ്ജുവിന്റെ നായിക വേഷം കയ്യടി നേടിയിരുന്നു. മലയാളത്തില്‍ അഞ്ജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ഓസ്ലര്‍ ആണ്. വോള്‍ഫ് എന്ന തമിഴ് സിനിമയാണ് നിലവില്‍ റിലീസ് കാത്തു നില്‍ക്കുന്നത്.
സിനിമയില്‍ കുടുംബ വേരുകളോ ബന്ധങ്ങളോ ഇല്ലാതെയാണ് അഞ്ജു കടന്നു വരുന്നതും സ്വന്തമായൊരു ഇടം നേടിയെടുക്കുന്നതും. സോഷ്യല്‍ മീഡിയയിലെ താരമായ അഞ്ജുവിന്റെ ഡാന്‍സിനും ആരാധകരുണ്ട്.