ജാസ്മിൻ ജാഫറിനെ അറിയാത്ത മലയാളികൾ കുറവാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലാണ് ആദ്യം ജാസ്മിനെ എല്ലാവർക്കും പരിചയം. കൊറോണക്കാലത്ത് ബ്യൂട്ടി വ്ലോഗ് ചെയ്താണ് ജാസ്മിൻ ആരാധകരെ സൃഷ്ടിച്ചത്. വളരെ പെട്ടെന്ന് തന്നെ യൂട്യൂബിൽ സബ്സ്ക്രൈബേഴ്സിനെ നേടാൻ ഇവർക്ക് സാധിച്ചു. ഇതിനുശേഷം ആയിരുന്നു മലയാളികൾ ബിഗ്ബോസിൽ ജാസ്മിനെ കണ്ടത്. ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറാൻ ജാസ്മിന് സാധിച്ചെങ്കിലും അതുപോലെതന്നെ സൈബർ ആക്രമണവും താരത്തിന് നേരിടേണ്ടതായി വന്നു. ഗബ്രിയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങനാണ് ജാസ്മിന്‍ നേരിട്ടത്. ഹൗസിൽ നിന്ന് പുറത്തിറങ്ങി അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ് ജാസ്മിൻ.
ഷോ തീരുന്നതോടെ ജാസ്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദവും അവസാനിക്കുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളേയെല്ലാം കാറ്റില്‍പ്പറത്തുന്ന ജാസ്മിനെയാണ് പിന്നീട് കണ്ടത്. ഷോയ്ക്ക് ശേഷവും ഇരുവരും തമ്മിലുള്ള സൗഹൃദം ശക്തമായി തുടരുകയായിരുന്നു. ജാസ്മിന്റെ യൂട്യൂബ് ചാനലില്‍ സ്ഥിരം സാന്നിധ്യമാണ് ഗബ്രി. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ജാസ്മിന്‍. തായ്‌ലാന്റിലേക്ക് യാത്ര പോവുകയാണ് ജാസ്മിന്‍. ഇതിന് മുന്നോടിയായുള്ള തന്റെ ഒരുക്കങ്ങളാണ് വീഡിയോയിലൂടെ ആരാധകരുമായി ജാസ്മിന്‍ പങ്കുവെക്കുന്നത്. എല്ലാത്തിനും കൂടെയുള്ള ഗബ്രി ഇത്തവണത്തെ യാത്രയില്‍ ജാസ്മിന്റെ കൂടെയില്ല. ഇക്കാര്യം ആരാധകരും ശ്രദ്ധിച്ചിട്ടുണ്ട്. അവര്‍ അത് കമന്റിലൂടെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്.
ട്രിപ്പുകള്‍ പോകുമ്പോഴും മറ്റുമെല്ലാം കൂടെയുണ്ടാകാറുള്ള ഗബ്രി എന്താണ് ഇപ്പോള്‍ കൂടെ വരാത്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സമീപകാലത്തായി ജാസ്മിന്‍ പങ്കുവെക്കുന്ന വീഡിയോകളില്‍ ഗബ്രിയെ കാണാറില്ലെന്നതും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. ഇരുവരും പിണങ്ങിയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ ഗബ്രിയെക്കുറിച്ചുള്ള കമന്റുകള്‍ക്കൊന്നും ജാസ്മിന്‍ മറുപടി നല്‍കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
അതേസമയം വീഡിയോയിലെ ജാസ്മിന്റെ സംസാരവും പെരുമാറ്റവും വിമര്‍ശിക്കപ്പെടുന്നുണ്ട്. ഒരു പിരി ഇളകിയിട്ടുണ്ടെന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. എക്‌സൈറ്റ്‌മെന്റ് കൂടി ഭ്രാന്തായതാണ്, കുറച്ച് ഓവര്‍ ആണ്, എന്തോ കാര്യമായിട്ട് പറ്റിയിട്ടുണ്ട് ജാസ്മിന് എന്നാക്കെയാണ് ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.
‘എന്തു വെകിളി പിടിച്ച സ്വഭാവം ആണ് ഇത് കുറച്ചു പക്വതയോടെയും പ്രായോഗിക ബുദ്ധിയോടെയും നന്നായി പോവുകയാണെങ്കില്‍ ഒരു പക്ഷെ ഗബ്രി ഒരു നല്ല ലൈഫ് പാര്‍ട്ണര്‍ ആയി വരുമായിരുന്നിരിക്കാം. പക്ഷെ ഈ വട്ട് പിടിച്ച കുഞ്ഞിളം പൈതല്‍ ആണെന്നുള്ള ഈ പ്രായത്തിനു തക്ക വളര്‍ച്ചയില്ലാത്ത സ്വഭാവം കരുതി കൂട്ടി കാണിക്കുന്നത് കാരണം അത് നഷ്ടപ്പെട്ടു പോകും, ഗബ്രി ജാസ്മിന് ചേരുന്ന നല്ല ഒരുപയ്യന്‍ ആയിരുന്നു ജാസ്മിനെ മനസിലാക്കാന്‍ ഉള്ള കഴിവ് ആ പയ്യനുണ്ട്’ എന്നായിരുന്നു മറ്റൊരു കമന്റ്. ആരാധകരുടെ സംശയങ്ങള്‍ക്കും കമന്റുകള്‍ക്കും ജാസ്മിന്‍ മറുപടി നല്‍കുമെന്നാണ് അവർ കരുതുന്നത്.
CONTENT HIGHLIGHT: jasmine jaffar to have a solo trip gabri