Movie News

മാർക്കോ ഒടിടിയിലേക്ക് ? എവിടെ കാണാം ? | marco ott update out

വിദേശത്ത് നിന്ന് മാത്രമായി 32 കോടി രൂപയിലധികം മാര്‍ക്കോ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത സിനിമയാണ് മാർക്കോ. ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രം നോർത്ത് ഇന്ത്യയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മാർക്കോ 116 കോടി നേടിയതായി അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. വിദേശത്ത് നിന്ന് മാത്രമായി 32 കോടി രൂപയിലധികം മാര്‍ക്കോ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലോടെ എത്തിയ മാർക്കോ ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. ഡിസംബര്‍ 20നാണ് മാര്‍ക്കോ റിലീസ് ചെയ്തത്. ആദ്യ ഷോ മുതല്‍ മികച്ച പ്രകടനം നേടിയ ചിത്രം ബോളിവുഡില്‍ അടക്കം ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. ഇപ്പോഴിതാ മാര്‍ക്കോ സിനിമയുടെ ഒടിടി അപ്‍ഡേറ്റാണ് നിലവില്‍ ചര്‍ച്ചയായി മാറുന്നത്.

സോണി ലിവിലൂടെ ആയിരിക്കും മാര്‍ക്കോ ഒടിടിയില്‍ എത്തുക എന്നാണ് ഇൻഡസ്‍ട്രി ട്രാക്കര്‍മാര്‍ വാര്‍ത്തകളില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ എപ്പോഴായിരിക്കും ഒടിടി റിലീസെന്നതിനെ കുറിച്ച് വ്യക്തതയില്ല. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായിട്ടില്ല. എന്തായാലും രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച് മലയാള സിനിമയ്‍ക്ക് അഭിമാനമാകുന്ന വിജയമായി മാറിയിരിക്കുകയാണ് മാര്‍ക്കോയെന്നാണ് വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടുന്നത്.

സംവിധായകൻ ഹനീഫ് അദേനിയായ മാര്‍കോ സിനിമയില്‍ തെലുങ്ക് നടി യുക്തി തരേജയാണ്. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്‍സ് എന്റർടൈൻമെന്റ്‍സുമാണ്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജാണ്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ നായകൻ ഉണ്ണി മുകുന്ദനൊപ്പം മറ്റ് വേഷങ്ങളില്‍ എത്തുന്നത് ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ എന്നീ താരങ്ങളും ആണ്.

ഹനീഫ് അദേനിയുടെ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയറെ നായകനാക്കിയാണ് മാര്‍കോ എത്തിയിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. വൻ ഹിറ്റായി മാറി കുതിക്കുന്ന ചിത്രത്തിന്റെ പിആര്‍ഒ വാഴൂര്‍ ജോസും പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാറും ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‍സ്‍ക്യൂറ എന്റർടൈൻമെന്റും പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബിനു മണമ്പൂറും ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപും ആണ്.