Movie News

സ്‍കൈ ഫോഴ്സിലൂടെ വൻ തിരിച്ചുവരവ് നടത്തി അക്ഷയ് കുമാര്‍; കളക്ഷൻ കണക്കുകള്‍ പുറത്ത് – sky force collection report out

അക്ഷയ് കുമാര്‍ വൻ തിരിച്ചുവരവ് നടത്തി നായകനായി വന്ന ചിത്രമാണ് സ്‍കൈ ഫോഴ്‍സ്. 1965-ലെ ഇന്ത്യ-പാകിസ്ഥാൻ വ്യോമയുദ്ധത്തിന്‍റെ പാശ്ചത്തലത്തില്‍ ഒരുക്കിയിരിക്കുന്ന വൈകാരികതയും ദേശ സ്നേഹവും നിറഞ്ഞ കഥയാണ് സ്‍കൈ ഫോഴ്‍സിന്റേത്. അക്ഷയ് കുമാർ ഫൈറ്റര്‍ പൈലറ്റായിട്ടാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്.

സ്‍കൈ ഫോഴ്‍സ് ശനിയാഴ്‍ച 26.30 കോടി ഇന്ത്യയില്‍ നേടിയപ്പോള്‍ ആകെ 41.60 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് സ്‍കൈ ഫോഴ്‍സെന്നാണ് പ്രേക്ഷക അഭിപ്രായം. അക്ഷയ് കുമാറിന്റ മികച്ച പ്രകടനമാണ് ചിത്രത്തിൽ നടത്തിയിരിക്കുന്നത്. സന്ദീപ് കെവ്‌ലാനിയും അഭിഷേക് കപൂറുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. തുടര്‍ച്ചയായി ബോക്സോഫീസ് പരാജയങ്ങള്‍ നേരിടുന്ന അക്ഷയ് കുമാര്‍ ഏറെ പ്രതീക്ഷ വയ്ക്കുന്ന ചിത്രമാണ് സ്കൈ ഫോഴ്‍സ്.

ദിനേശ് വിജൻ, അമർ കൗശിക്, ജ്യോതി ദേശ്‍പാണ്ഡെ എന്നിവർ ചേർന്നാണ് സ്‍കൈ ഫോഴ്‍സ് നിര്‍മിച്ചിരിക്കുന്നത്. സാറാ അലി ഖാനും കഥാപാത്രമായ ചിത്രത്തില്‍ ശരദ് ഖേല്‍ഖര്‍, മനിഷ് ചൗധരി, മോഹിത് ചൗഹാൻ, വരുണ്‍ ബഡോല, സോങം, അഭിനവ്, റിതി, അനുപമം ജോര്‍ദര്‍, ജയ്വന്ത് വാഡ്‍കര്‍, വിശാല്‍ ജിൻവാല്‍, അഭിഷേക് മഹേന്ദ്ര, ബ്രയാൻ ലോറൻസ്, ഫയാസ് ഖാൻ തുടങ്ങിയവരും ഉണ്ട്. തനിഷ്‍ക ഭാഗ്‍ചിയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

STORY HIGHLIGHT: sky force collection report out