ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള കലാകാരിയാണ് സ്‌നേഹ ശ്രീകുമാര്‍. അഭിനയത്തില്‍ മാത്രല്ല നൃത്തത്തിലും മിടക്കു തെളിയിച്ച സ്‌നേഹ സോഷ്യല്‍ മീഡിയയിലേയും സജീവ സാന്നിധ്യമാണ്. എന്നാൽ ഇപ്പോഴിതാ താരം പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ന് സ്‌നേഹയ്ക്ക് മറക്കാനാകാത്ത മുറിവുകളുടെ ഓര്‍മ്മപ്പെടുത്തല്‍ ദിവസമാണ്. അതെ കുറിച്ചാണ് താരം പറയുന്നതും.
‘ഇന്ന് Jan 26. എല്ലാവർക്കും റിപ്പബ്ലിക് ഡേ ആശംസകൾ. എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആവാത്ത മുറിവുകൾ തന്ന ദിവസം ആണ് Jan 26.ചായമുഖി നാടകം കഴിഞ്ഞു ബാംഗ്ലൂർ നിന്ന് വരുമ്പോൾ നടന്ന ആക്‌സിഡന്റ്, അതിനെ തുടർന്ന് മാനസികമായും ശാരീരികമായും എനിക്കും അമ്മയ്ക്കും തന്ന മുറിവുകൾ വലുതായിരുന്നു.. ജീവിതത്തെ അത് വരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി കാണാൻ പഠിച്ചത് ഒരുപക്ഷെ ആ ആക്‌സിഡന്റ് നു ശേഷം ആണ്. എപ്പോഴും ചിരിക്കാനും എന്ത് വലിയ പ്രശ്നങ്ങൾ വന്നാലും ഇതിലും വലുത് ഞാൻ മറികടന്നില്ലേ എന്ന് പറഞ്ഞു മുന്നോട്ടു പോകാനും തുടങ്ങിയത് അവിടെ നിന്നാണ്.’ സ്നേഹ പറയുന്നത്.
പറയുന്ന കള്ള കണ്ണീർ കഥകൾ പോലെ അല്ല കരയാതെ മനസുറച്ചു മുന്നോട്ടു വന്ന ദിവസങ്ങളെ ഉള്ളൂ, കരയാനും തീരുമാനിച്ചിട്ടില്ല.അതുകൊണ്ട് ഉമ്മാക്കി കാണിച്ചു പേടിപ്പിക്കാൻ ആരും ഇങ്ങോട്ട് വരണ്ട, അങ്ങിനെ പേടിക്കുകയോ ജീവിതത്തിൽ നിന്നും ഒളിച്ചോടുകയോ ചെയ്യില്ല ഞാൻ.മുഖത്ത് നോക്കി പറയാൻ ധൈര്യമുണ്ടെങ്കിൽ വാ, ഒളിയമ്പുകൾ ഒന്നും ഇങ്ങോട്ട് ഏൽക്കില്ല.’ എന്നും താരം കൂട്ടി ചേർക്കുന്നു.
View this post on Instagram
ഇന്ന് മിനിസ്‌ക്രീന്‍ ലോകത്തെ മിന്നും താരമാണ് സ്‌നേഹ. മറിമായത്തില്‍ ഒപ്പം അഭിനയിച്ചിരുന്ന നടന്‍ ശ്രീകുമാറാണ് സ്‌നേഹയുടെ ഭര്‍ത്താവ്. ഇരുവരും സോഷ്യല്‍ മീഡിയയിലെ ജനപ്രീയ താരജോഡിയാണ്.
STORY HIGHLIGHT: sneha sreekumar pens an emotional note