Celebrities

‘ആക്‌ഷൻ ഹീറോ ബിജു 2 ‘ഉടനുണ്ടാകുമോ ? സൂചന നൽകി വിനീത് ശ്രീനിവാസൻ | action hero biju

ആ ചിത്രം തീയറ്ററില്‍ ഭയങ്കരമായി വര്‍ക്ക് ആയിട്ടുണ്ട്

പുതുവർഷത്തിൽ നടൻ നിവിൻ പോളി സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. വണ്ണം കുറഞ്ഞ് വലിയ ട്രാൻസ്ഫർമേഷനിലാണ് നിവിനെ ചിത്രങ്ങളിൽ കാണാനായത്. കുറച്ചു നാളുകളായി ശരീര വണ്ണത്തിന്റെ പേരിൽ വലിയ രീതിയിൽ വിമർശിക്കപ്പെടുന്ന താരത്തിന്റെ തിരിച്ചുവരവ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. പഴയ പ്രസരിപ്പും ഊർജവും നിവിനിൽ കാണാനാകുന്നുണ്ടെന്നും ഇതേ ലുക്കിൽ എത്രയും പെട്ടന്നൊരു സിനിമ ചെയ്യൂ എന്നൊക്കെ ആരാധകർ പോസ്റ്റിന് താഴെ കുറിച്ചിരുന്നു. ഇപ്പോഴയത നിവിന്‍ പോളിയെ കുറിച്ച് സംവിധായകനും പാട്ടുകാരനും നടനുമായ വിനീത് ശ്രീനിവാസന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്.

വിനീത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ‘ജാതി ജാതകം’ എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് പ്രമോഷന്‍ തിരക്കുകളിലാണ് നടന്‍. ഇതിനിടെ ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളിയുടെ തിരിച്ചുവരവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം.

‘പ്രേമത്തിലെ ലുക്കിലുള്ള നിവിന്‍ പോളിയുടെ പുതിയൊരു വീഡിയോ കഴിഞ്ഞദിവസം വൈറലായിരുന്നു. എനിക്കത് കണ്ടപ്പോള്‍ ഭയങ്കര സന്തോഷമായി. ഞാനത് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരുന്നു. ഇതിനിടെ അവതാരകന്‍ പറഞ്ഞ കാര്യം തനിക്ക് ഇഷ്ടപ്പെട്ടു എന്ന് പറയുകയാണ് ശ്രീനിവാസന്‍.

ഇടയ്ക്ക് നിവിന് സിനിമകള്‍ കുറഞ്ഞു എന്നാണ് അവതാരകന്‍ പറഞ്ഞത്. സാധാരണഗതിയില്‍ ആളുകള്‍ കുത്തി നോവിക്കുന്ന രീതിയിലാണ് പറയുക. എന്നാല്‍ നിങ്ങള്‍ അത് ചെയ്തില്ല. വേറൊരു രീതിയില്‍ അതിനെ കൈകാര്യം ചെയ്തു. അത് അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണെന്ന് വിനീത് പറയുന്നു.

ഇപ്പോള്‍ നിവിന്‍ ഒരു ശ്രമത്തിലാണ്. ശരീരം കൊണ്ടൊക്കെ മാറ്റത്തിന് ശ്രമിക്കുകയാണ്. ഒരു പക്ഷേ പഴയ നിവിനെ നമുക്ക് കിട്ടും. മൂന്നാല് സിനിമകള്‍ നിവിന്‍ ഇപ്പോള്‍ ഏറ്റെടുത്തിട്ടുണ്ട്. അതില്‍ ആദ്യം വരുന്നത് ഡിയര്‍ സ്റ്റുഡന്‍സ് എന്ന ചിത്രം ആയിരിക്കും. അതിന്റെ ഷൂട്ട് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

പിന്നെ ഞങ്ങളൊക്കെ വെയിറ്റ് ചെയ്യുന്ന പടം ആക്ഷന്‍ ഹീറോ ബിജുവിന്റെ സെക്കന്‍ഡ് പാര്‍ട്ടിന് ആണ്. ആ ചിത്രം തീയറ്ററില്‍ ഭയങ്കരമായി വര്‍ക്ക് ആയിട്ടുണ്ട്. അപ്പോള്‍ സെക്കന്‍ഡ് പാര്‍ട്ട് എന്തായിരിക്കും ചെയ്യുക എന്ന ആകാംക്ഷയുണ്ട്. എബ്രിഡ് ഷൈന്‍ ചേട്ടന് ആണെങ്കിലും അത് ഭയങ്കര പ്രാധാന്യമുള്ള സിനിമയാണ്. നിവിനും അത് ഇംപോര്‍ട്ടന്റ് ആണ്.

പിന്നെ കുറച്ച് പുതിയ സംവിധായകരുടെ കൂടെയും നിവിന്റെ സിനിമകള്‍ വരാനുണ്ട്. നിവിന്‍ ഒരു സിക്‌സര്‍ അടിച്ച് തിരിച്ചു വരണമെന്ന് എല്ലാവര്‍ക്കും വലിയ ആഗ്രഹമുണ്ട്. നിവിനെ ഫുള്‍ ഫോമില്‍ കാണണമെന്നാണ് ആളുകളുടെ ആഗ്രഹം. നിങ്ങള്‍ ഒരുമിച്ച് പടം ചെയ്യണമെന്ന് എനിക്ക് തന്നെ ആളുകള്‍ മെസ്സേജ് അയക്കാറുണ്ട്. നമുക്ക് ആഗ്രഹം ഇല്ലാത്തത് കൊണ്ടല്ല. പിന്നെ ഞാനും നിവിനും ഒരുമിച്ച് ചെയ്ത പടങ്ങള്‍ ഒന്നും ഇതുവരെ പാളിയിട്ടില്ലെന്നും,’ വിനീത് ശ്രീനിവാസന്‍ പറയുന്നു.

content highlight: vineeth-sreenivasan-spoke-about-action hero biju