കൊറിയക്കാരുടെ സ്കിന്നിനെ കുറിച്ച് പെൺകുട്ടികൾക്ക് പ്രത്യേകമായ അഭിപ്രായമാണ് കൊറിയൻ സ്കിന്ന് ഉണ്ടാവണമെന്ന് ആഗ്രഹിക്കാത്ത സ്ത്രീകൾ ഉണ്ടാവില്ല എന്നതാണ് സത്യം. മുഖം ഗ്ലാസ് പോലെ തിളങ്ങും എന്നതാണ് കൊറിയയിലുള്ള പെൺകുട്ടികളുടെ സൗന്ദര്യത്തിന്റെ ഏറ്റവും വലിയ രഹസ്യം ഇങ്ങനെയൊരു സ്വന്തമാക്കുവാൻ ഒരു കൊറിയൻ ജെൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
ചുളിവുകൾ ഒന്നുമില്ലാത്ത ചർമ്മമാണ് കൊറിയക്കാരുടെ പ്രത്യേകത എന്നാൽ ഇങ്ങനെയുള്ള പ്രത്യേകതക്ക് അവർ ചെയ്യുന്നത് ചില പ്രത്യേകമായ വസ്തുക്കൾ ചേർത്ത് ഉണ്ടാക്കുന്ന ക്രീമുകളും മറ്റും ആണ് അതെങ്ങനെ വീട്ടിലുണ്ടാക്കാമെന്ന് നമുക്ക് നോക്കാം
എന്താണ് അവരുടെ പ്രത്യേകമായ സീക്രട്ട്
കൊറിയക്കാരുടെ സൗന്ദര്യത്തിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന ഒന്ന് കഞ്ഞിവെള്ളമാണ് അവരുടെ സൗന്ദര്യവും മുടിവളർച്ചയും ഏറ്റവും കൂടുതൽ വർദ്ധിപ്പിക്കുന്നത് കഞ്ഞിവെള്ളത്തിന്റെ ഗുണങ്ങൾ അവർക്ക് നന്നായി അറിയാം
എങ്ങനെയുണ്ടാക്കാം.?
ഒരു കപ്പ് വേവിക്കാത്ത അരി എടുത്ത് കുതിർക്കാൻ ഏകദേശം രണ്ടു മണിക്കൂർ എങ്കിലും വെള്ളത്തിൽ ഇടണം. വെള്ളത്തിൽ ഇടുന്നതിനുമുമ്പ് നല്ല തണുത്ത വെള്ളത്തിൽ നന്നായി കഴുകണം 30 മിനിറ്റ് മുതൽ 2 മണിക്കൂർ വരെ ഇത് കുതിർക്കാൻ വയ്ക്കാവുന്നതാണ് ശേഷം ഈ വെള്ളം അടിച്ചു മാറ്റി വയ്ക്കണം ഇത് പുളിപ്പിക്കുന്നതിനായി ആണ് മാറ്റിവയ്ക്കുന്നത് ഈ വെള്ളം വായു കടക്കാത്ത ഒരു പാത്രത്തിൽ റഫ്രിജറേറ്ററിൽ സൂക്ഷിക്കണം അതിനുശേഷം നമുക്ക് ആവശ്യമുള്ളപ്പോൾ ഒരു കോട്ടൺ പാട് ഉപയോഗിച്ച് ഈ വെള്ളം മുഖത്ത് പുരട്ടാം രാത്രിയിൽ കിടക്കുന്നതിനു മുൻപ് ഇത് പുരട്ടി കിടക്കുന്നതായിരിക്കും ഉത്തമം അങ്ങനെയാണെങ്കിൽ രാവിലെ ആകുമ്പോൾ നമ്മുടെ ചർമത്തിന് കൂടുതൽ നിറവും അതോടൊപ്പം മാറ്റവും ഉണ്ടാകുന്നത് കാണാൻ സാധിക്കും