Movie News

‘ഒരു ജാതി ജാതകത്തി’ലെ കല്യാണ പാട്ടെത്തി ; റിലീസിന് അഞ്ച് നാൾ – oru jaathi jathakam song

വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഒരു ജാതി ഒരു ജാതകത്തിലെ കല്യാണ പാട്ട് റിലീസ് ചെയ്തു. ​ഗുണ ബാലസുബ്രഹ്മണ്യൻ സം​ഗീതം ഒരുക്കിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സുഭാഷ് കൃഷ്ണയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം ജനുവരി 31ന് തിയറ്ററുകളിൽ എത്തും.

എം മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖില വിമൽ നായികയായി എത്തുന്നു. ബാബു ആന്റണി,പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷാ തൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹർ, രഞ്ജി കങ്കോൽ, അമൽ താഹ,ഇന്ദു തമ്പി,രഞ്ജിത മധു, ചിപ്പി ദേവസ്യ, വർഷ രമേശ്, പൂജ മോഹൻരാജ്, ഹരിത പറക്കോട്, ഷോൺ റോമി, ശരത്ത് ശഭ, നിർമ്മൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്, അനുശ്രീ അജിതൻ, അരവിന്ദ് രഘു, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

രാകേഷ് മണ്ടോടി തിരക്കഥ സംഭാഷണം എഴുതുന്ന ചിത്രം വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്നു. ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു.

STORY HIGHLIGHT: oru jaathi jathakam song out