Movie News

‘തീപ്പൊരി ഐറ്റം, ദൈവ പുത്രന്റെ വരവിനായി കേരളക്കര ഒരുങ്ങി കഴിഞ്ഞു’; സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് പൃഥ്വിയുടെ പുതിയ പോസ്റ്റ് | prithviraj-sukumaran

മലയാളികൾ അക്ഷമരായി കാത്തിരിക്കുന്ന എമ്പുരാൻ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രമാണ് ബാക്കി

മലയാളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ കാന്‍വാസിലാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ഭാ​ഗമാകുന്നുണ്ട്.

മലയാളികൾ അക്ഷമരായി കാത്തിരിക്കുന്ന എമ്പുരാൻ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രമാണ് ബാക്കി. ഈ അവസരത്തിൽ സോഷ്യൽ മീഡിയയെ ഒന്നാകെ ഇളക്കി മറിച്ചിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ് സുകുമാരന്റെ പോസ്റ്റ്. ടീസർ സമയം അറിയിച്ച് കൊണ്ട് മോഹൻലാലിന്റെ ക്യാരക്ടർ സ്റ്റില്ലാണ് പൃഥ്വിരാജ് പങ്കുവച്ചത്. പിന്നാലെ ആരാധകർ അതൊന്നടങ്കം അങ്ങ് ഏറ്റെടുക്കുകയും ചെയ്തു.

മോഹൻലാൽ എമ്പുരാനിൽ അവതരിപ്പിക്കുന്ന അബ്രാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ സ്റ്റിൽ ആണ് പൃഥ്വിരാജ് പുറത്തുവിട്ടത്.  ‘തീപ്പൊരി ഐറ്റം, ദൈവ പുത്രന്റെ വരവിനായി കേരളക്കര ഒരുങ്ങി കഴിഞ്ഞു, ഒന്നു ടീസർ ഇറക്കി വിട് മനുഷ്യ, സ്റ്റീഫൻ തീ ആയിരുന്നെങ്കിൽ, ഖുറേഷി തീപന്തമായിരിക്കും’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം, ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ ടീസർ ഇന്ന് 7:07ന് പ്രേക്ഷകർക്ക് മുന്നിലെത്തും. വർണാഭമായ ടീസർ ലോഞ്ചാണ് കൊച്ചിയിൽ സംഘടിപ്പിച്ചിരുന്നത്. മാര്‍ച്ച് 27 നാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്‍റെ റിലീസ്.  ആശിര്‍വാദ് സിനിമാസിന്‍റെ 25-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി കൂടിയാണ് എമ്പുരാന്‍ ടീസര്‍ ലോഞ്ചിന് ഈ ദിനം തെരഞ്ഞെടുത്തിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

content highlight: prithviraj-sukumaran-shares-mohanlal-still