കാന്‍സര്‍ സ്ഥിരീകരിച്ചതിനു ശേഷം തന്റെ ജീവിതത്തിലുണ്ടായ പ്രകടമായ മാറ്റങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ കുറിച്ചെത്തിയിരിക്കുകയാണ് നടി ഹിന ഖാന്‍. അവാര്‍ഡ് ഷോ കഴിഞ്ഞയുടൻ കീമോ ചെയ്യാന്‍ പോയതും സ്തനാര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങളുമെല്ലാം ഹിന ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും മോശം അവസ്ഥയിലും തന്നോടൊപ്പം നിന്ന കാമുകനായ റോക്കി ജെയ്‌സ്‌വാളിനെ ഓര്‍ത്തുകൊണ്ട് വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.
എനിക്കറിയുന്നവരില്‍ ഏറ്റവും നല്ല മനുഷ്യന്, എൻ്റെ മുടി കളയേണ്ടി വന്നപ്പോള്‍ അവനും മുടി കളഞ്ഞു. എന്റെ മുടി വളര്‍ന്നു തുടങ്ങിയപ്പോഴാണ് അവനും മുടി വളര്‍ത്താന്‍ തുടങ്ങിയത്. പാതി വഴിയില്‍ ഉപേക്ഷിച്ചുപോകാന്‍ ആയിരം കാരണങ്ങള്‍ ഉണ്ടായിരുന്നപ്പോഴും ഒപ്പം നിന്നു. ഏറ്റവും കഠിനമായ ദിവസങ്ങളിലും നമ്മള്‍ പരസ്പരം താങ്ങായി നിലകൊണ്ടു.’ ഹിന പറയുന്നു.
കോവിഡ് കാലഘട്ടത്തുണ്ടായ ഏറ്റവും കഠിനമായ ആരോഗ്യ പ്രശ്‌നങ്ങളും നമ്മള്‍ ഒരുമിച്ച് തരണം ചെയ്തു. രണ്ടുപേരുടെയും അച്ഛന്‍മാരുടെ വേര്‍പാടുണ്ടാക്കിയ ആഘാതം നമ്മള്‍ പരസ്പരം ആശ്വസിപ്പിച്ച് നേരിട്ടു. ഓരോ തവണയും ചികിത്സക്കായി പോകുന്നതിന് മുമ്പ് കൃത്യമായ തന്റെ ചികിത്സയുമായി ബന്ധപ്പെട്ടതെല്ലാം ശരിയായ ദിശയിലാണ് പോകുന്നതെന്ന് ഉറപ്പുവരുത്തി. കീമോ തുടങ്ങിയ ദിവസം മുതല്‍ റേഡിയേഷന്‍ നടക്കുന്ന ദിവസങ്ങളില്‍ വരെ തണലായി ഒപ്പം നിന്നു. കഴിഞ്ഞ രണ്ടു മാസക്കാലം തിരിച്ചറിവുകളുടേത് കൂടെയായിരുന്നെന്നും കുറിപ്പിൽ പറയുന്നു.
View this post on Instagram
സ്വയം സ്‌നേഹിക്കാന്‍ തന്നെ പഠിപ്പിച്ചതിന് നന്ദി പറഞ്ഞും വേദനിപ്പിച്ചുണ്ടെങ്കില്‍ ക്ഷമ ചോദിച്ചുമാണ് ഹിന ഖാന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. അർബുദത്തിൻ്റെ മൂന്നാം ഘട്ടത്തിലൂടെയാണ് ഹിന പൊരുതുന്നത്. കാമുകനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
STORY HIGHLIGHT: hina khans emotional note