Movie News

സിനിമാ പ്രേമികൾ ഏറെ കാത്തിരുന്ന എമ്പുരാൻ ടീസർ പുറത്തുവിട്ട് മമ്മൂട്ടി – malayalam movie empuraan teaser out

മലയാളികൾ ഒന്നടങ്കം കാത്തിരുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ടീസർ റിലീസ് ചെയ്തു. മമ്മൂട്ടിയാണ് ടീസര്‍ റിലീസ് ചെയ്തത്. ആദ്യ ഭാ​​ഗമായ ലൂസിഫറിനെ വെല്ലുന്ന മേക്കിങ്ങും പെർഫക്ഷനും ആക്ഷനും മാസും നിറയ്ക്കുന്ന ടീസറാണ് രണ്ടാം വരവിലൂടെ പ്രേക്ഷകർക്ക് എമ്പുരാൻ സമ്മാനിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം മാർച്ച് 27ന് തിയറ്ററുകളിൽ എത്തും.

ആശിർവാദ് സിനിമാസിന്റെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് ടീസർ ലോഞ്ചിന് ഈ ദിവസം തന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. 2019 ൽ തിയേറ്ററുകളിൽ എത്തിയ ലൂസിഫറിലൂടെയാണ് സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വിരാജ് സുകുമാരൻ അരങ്ങേറ്റം കുറിച്ചത്. അബ്റാം ഖുറേഷിയായുള്ള മോഹൻലാലിന്റെ രണ്ടാം വരവിനു വേണ്ടി ആകാംക്ഷയോെടയാണ് ആരാധാകർ കാത്തിരിക്കുന്നത്.

ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ആശീർവാദ് സിനിമാസും ലൈകാ പ്രൊഡക്‌ഷനും ചേർന്നാണ്.

STORY HIGHLIGHT: malayalam movie empuraan teaser out