ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ടീസർ റിലീസ് ചെയ്തു. പ്രേക്ഷകർ കാണാൻ കൊതിക്കുന്ന എല്ലാ എലമെന്റുകളും കോർത്തിണക്കിയുള്ള ചിത്രമാകും എമ്പുരാൻ എന്നാണ് ടീസർ നൽകുന്ന സൂചന. എമ്പുരാൻ തരംഗമാകുന്നതിനിടെ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള സൂചനകൾ നൽകിയിരിക്കുകയാണ് പൃഥ്വിരാജ്. എമ്പുരാൻ അവസാനിക്കുന്നത് പാർട്ട് 3 ഇല്ലെങ്കിൽ കഥ അവസാനിക്കില്ലെന്ന പോയിന്റിൽ ആണെന്നും അത് സംഭവിക്കട്ടെ എന്നും പൃഥ്വിരാജ് പറഞ്ഞു.
‘എമ്പുരാൻ വലിയൊരു വിജയമാകട്ടെ. പാർട്ട് ത്രീ ഇതുപോലെ അല്ല. കുറച്ച് വലിയ പടമാണ്. എമ്പുരാന് വലിയൊരു വിജയം പ്രേക്ഷകർ സമ്മാനിച്ചാലാണ് മൂന്നാം ഭാഗം സംഭവിക്കുക. ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ. കഥ തീരണ്ടേ. ലൂസിഫർ നിർത്തിയത് വേണമെങ്കിൽ പാർട്ട് 2 ഇല്ലാതിരിക്കാം എന്ന രീതിയിലാണ്. പാർട്ട് 2 തീരുമ്പോൾ പാർട്ട് 3 ഇല്ലെങ്കിൽ കഥ പൂർത്തിയാകില്ല എന്ന വ്യക്തമായ പോയിന്റിലാണ്. അയ്യോ ഇതിന്റെ കഥ ബാക്കി അറിയണമല്ലോ എന്ന പോയിന്റിലാണ് അവസാനിക്കുന്നത്. അത് ചെയ്യാൻ പറ്റട്ടെ. അതിന് പ്രേക്ഷകർ നമുക്കൊപ്പം നിൽക്കട്ടെ.’ പൃഥ്വിരാജ് പറഞ്ഞു.
‘ഒരു സിനിമയിൽ പറഞ്ഞ് തീർക്കാൻ പറ്റിയ കഥയല്ല ലൂസിഫർ എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. പ്രേക്ഷകരോടാണ് അടുത്ത നന്ദി പറയേണ്ടത്. ലൂസിഫറിന് തന്ന മഹാവിജയമാണ് എമ്പുരാൻ ഉണ്ടാകാനുള്ള ഏറ്റവും വലിയ കാരണം. എനിക്കൊപ്പം നിന്ന മറ്റുള്ളവരോടും ഒരുപാട് നന്ദി. ലോകത്തിലെ ബെസ്റ്റ് ടീം ആയിരുന്നു എന്റേത് എന്നാണ് വിശ്വസിക്കുന്നത്.’ പൃഥ്വിരാജ് കൂട്ടി ചേർത്തു. സിനിമയുടെ ചിത്രീകരണ വേളയിൽ തനിക്കൊപ്പം നിന്ന എല്ലാവരോടുമുള്ള നന്ദിയും താരം അറിയിച്ചു.
STORY HIGHLIGHT: director prithviraj says may happen lucifer franchise