തെന്നിന്ത്യൻ നായിക തൃഷ കൃഷ്ണൻ സിനിമാഭിനയം നിർത്തുന്നതായി അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അഭിനയം അവസാനിപ്പിച്ച് തൃഷ നടന്‍ വിജയ് ആരംഭിച്ച തമിഴ് വെട്രി കഴകം പാര്‍ട്ടിയില്‍ അംഗമാകും എന്നായിരുന്നു ഗോസിപ്പ്. വിജയ്‌യും തൃഷയും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വിജയ്‌ക്കൊപ്പം നടിയും സിനിമാ കരിയര്‍ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന വാര്‍ത്തകള്‍ എത്തിയത്.
എന്നാല്‍ എല്ലാ അഭ്യുഹങ്ങളെയും തള്ളികളയുകയാണ് തൃഷയുടെ അമ്മ ഉമ കൃഷ്ണന്‍. തൃഷ അഭിനയം അവസാനിപ്പിക്കില്ലെന്നും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും മറ്റ് പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമെന്നും ഉമ കൃഷ്ണന്‍ പറഞ്ഞു. അതേസമയം, കുറച്ച് നാളുകളായി സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് തൃഷ.
തൃഷയ്ക്ക് സിനിമ മടുത്തുവെന്നും സിനിമ ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് തിരിയുന്നുവെന്നും തമിഴ് സിനിമാ നിരീക്ഷകനായ വി.പി അനന്തനാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. സിനിമ വിടുന്നത് സംബന്ധിച്ച് അമ്മയും തൃഷയും തമ്മില്‍ തര്‍ക്കത്തിലാണെന്നും അനന്തന്‍ ആരോപിച്ചിരുന്നു. ഐഡന്റിറ്റി എന്ന മലയാള ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ചിത്രമാണ് തൃഷയുടെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയത്. ഫെബ്രുവരി 6ന് അജിത്ത്, തൃഷ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വിഡാമുയര്‍ച്ചി തിയേറ്ററുകളിൽ എത്തും.
STORY HIGHLIGHT: finally confirmation trisha not stopping acting